Cinema

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി എമ്പുരാൻ വരുമ്പോൾ അതിൽ ആരൊക്കെ കാണുമെന്ന് പറഞ്ഞ് നൈല ഉഷ; 100 കോടിക്ക് മുകളിൽ ബഡ്ജറ്റിൽ ആയിരിക്കും ചിത്രം വരുന്നതെന്ന് റിപ്പോർട്ടുകൾ..!!

100 രൂപ മുതൽ മുടക്കിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മലയാളത്തിലെ ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തിയ ചിത്രം എന്നാൽ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്നുള്ളതാണ് വാസ്തവം.

എന്നാൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയ ലൂസിഫറിന് രണ്ടാം ഭാഗം എത്തുന്നു എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രത്തിൽ നായകൻ മോഹൻലാൽ തന്നെയാണ്.

ഒപ്പം പ്രധാന വേഷത്തിൽ പൃഥ്വിരാജ്, ടോവിനോ തോമസ് എന്നിവരും ഉണ്ടാവും. ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ വിശേഷങ്ങൾ നൈല ഉഷയും ഒപ്പം ഇന്ദ്രജിത് സുകുമാരനും പങ്കുവെച്ചത്. മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ ചിത്രമായിരിക്കും എന്ന് ഇന്ദ്രജിത് പറയുന്നു.

ലൊക്കേഷനുകൾ കൊണ്ടും ഒപ്പം ബഡ്‌ജറ്റ്‌ കൊണ്ടും ആക്ഷൻ സ്വീക്ക്വൻസുകൾ കൊണ്ടും എല്ലാം എമ്പുരാൻ ഒരു വിസ്മയം തന്നെയാകും എന്നാണ് ഇന്ദ്രജിത് പറയുന്നത്. അതെ സമയം ലൂസിഫർ കഴിയുമ്പോൾ ആ പടത്തിൽ ജീവിച്ചിരുന്ന ആളുകൾ ഒക്കെ ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും അതുകൊണ്ടു താനും രണ്ടാം ഭാഗത്തിൽ ഭാഗമായി മാറുമെന്ന് നൈല ഉഷ പറയുന്നു. ഇപ്പോൾ ഹിന്ദി ചിത്രം വൃഷഭയുടെ ലൊക്കേഷനിൽ ഉള്ള മോഹൻലാൽ അതിനു ശേഷം ചെയ്യുന്നത് നേര് ആയിരിക്കും.

ജീത്തു ജോസഫ് മോഹൻലാൽ ടീം ഒന്നിക്കുന്ന അഞ്ചാം ചിത്രമാണ് നേര്. കോർട്ട് ഡ്രാമ ത്രില്ലെർ ആയിട്ടായിരിക്കും ചിത്രം എത്തുക. ഒപ്പം മോഹൻലാൽ ആരാധകർ എമ്പുരാൻ വലിയ ക്യാൻവാസിൽ എത്തുന്നതിന്റെ ചർച്ചകളിൽ ആണ്. ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിയും ഒപ്പം തെന്നിന്ത്യയിലെ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയും ഉണ്ടാവും എന്നുള്ള സൂചന ആരാധകർ പറയുന്നുണ്ട്.

ഒപ്പം നിരവധി വിമർശനങ്ങൾ കേട്ട മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം ജെയ്ലറിലെ രജനികാന്തിനൊപ്പം ഉള്ള ഗസ്റ് റോൾ വേഷം വലിയ ശ്രദ്ധ നേടിയതിന്റെ ആഘോഷത്തിൽ കൂടി ആണ് ആരാധകർ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago