Categories: Cinema

1800 ഫാൻസ്‌ ഷോകൾ; ഒന്നൊന്നര റെക്കോർഡുമായി മരക്കാർ; തങ്ങളെ അവഹേളിച്ചവർക്ക് മോഹൻലാൽ ആരാധകർ നൽകിയ മറുപടി..!!

വെറും 500 ഫാൻസ്‌ ഷോകൾ നടത്തിയാൽ പോലും മലയാളത്തിൽ ഏറ്റവും വലിയ റെക്കോർഡ് ആരാധക ഷോ ആയി മാറുമ്പോൾ ആയിരവും ആയിരത്തിയഞ്ഞൂറും കഴിഞ്ഞു 1800 ഷോകൾ ആരാധകർ തന്നെ മരക്കാരിന് വേണ്ടി നടത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ജനറൽ സെക്രട്ടറി വിമൽ കുമാർ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാവിലെ 12 മണിക്കും 3.30 നും അതുപോലെ രാവിലെ 7 മണിക്കും ഷോകൾ ആരാധകർ നടത്തും. അതിനു ശേഷം ആയിരിക്കും പൊതു ജനങ്ങൾക്ക് സിനിമ കാണാൻ അവസരം ലഭിക്കുക.

അതെ സമയം മോഹൻലാൽ നായകനായി മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ എത്തുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ.

ഇൻഡ്യൻ സിനിമയിൽ മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമ തന്നെ ആയിരിക്കും എന്നാണ് മരക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ അർജുൻ , സുനിൽ ഷെട്ടി , പ്രഭു , കീർത്തി സുരേഷ് , മഞ്ജു വാര്യർ , കല്യാണി പ്രിയദർശൻ , പ്രണവ് മോഹൻലാൽ , തുടങ്ങി വലിയ താരനിര തന്നെയാണ് ഉള്ളത്.

മലയാളത്തിന് ഒപ്പം തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി ഭാഷകളിൽ ഈ ചിത്രം എത്തുന്നുണ്ട്. ചിത്രം തീയറ്ററിൽ ആയിരിക്കുമോ എന്നുള്ള ആശങ്കകൾ നില നിൽക്കുമ്പോൾ സർക്കാർ നടത്തിയ ശക്തമായ ഇടപെടലിൽ കൂടി ആണ് മരയ്ക്കാർ തീയറ്ററുകളിൽ എത്തുന്നത്.

തീയറ്റർ ഉടമകളുടെ സംഘടനാ ആയ ഫിയോക് ചിത്രം തീയറ്ററുകളിൽ എത്താതെ ഇരിക്കാൻ ഉള്ള തരത്തിൽ നീക്കങ്ങൾ നടത്തി എങ്കിൽ അതെല്ലാം തച്ചുടച്ചാണ് സിനിമ തീയേറ്ററിലേക്ക് എത്തുന്നത്.

അതെ സമയം ചിത്രം ആദ്യ ദിനം 600 സ്‌ക്രീനിൽ പ്രദർശനം ഉണ്ടാവും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. അങ്ങനെ എങ്കിൽ അതും മലയാളത്തിൽ പുത്തൻ റെക്കോർഡ് ആണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago