മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മഞ്ജു വാരിയർ, വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും വിട്ട് നിന്ന താരം പിന്നീട് ദിലീപ് ആയുള്ള വിവാഹ മോചനത്തിന് ശേഷം അഭിനയ ലോകത്തിലേക്ക് തിരിച്ചു വരവ് നടത്തുക ആയിരുന്നു. എന്നാൽ മറ്റൊരു നടിക്കും മലയാളികൾ നൽകാത്ത സ്വീകരണം ആയിരുന്നു മഞ്ജു വാരിയർ തിരിച്ചു വന്നപ്പോൾ മലയാളികൾ നൽകിയത്.
അതുകൊണ്ടു തന്നെ തന്റെ നാല്പത്തിമൂന്നാം വയസിലും തനിക്കൊപ്പം അഭിനയം തുടങ്ങിയ നായികമാർ അമ്മ വേഷത്തിലേക്ക് ഒതുങ്ങിയപ്പോൾ മഞ്ജു മലയാള സിനിമയിലെ മുൻ നിര നായികയായി ഉണ്ട്. തിരിച്ചുവരവിൽ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, അടക്കം നിരവധി മുൻ നിര താരങ്ങൾക്ക് ഒപ്പം നായികാ വേഷത്തിൽ അഭിനയിക്കുന്നതിനൊപ്പം ഒറ്റക്കെത്തി നായികാ പ്രാധന്യമുള്ള ചിത്രങ്ങൾക്ക് മുതൽ മുടക്കാൻ നിർമ്മാതാക്കൾക്ക് പ്രചോദനം ആകുന്ന തരത്തിലുള്ള വിജയങ്ങൾ നൽകിയ ആൾ ആണ് മഞ്ജു വാരിയർ.
ഇപ്പോൾ മഞ്ജു വാരിയർ നായികയും അതിനൊപ്പം നിർമാതാവ് കൂടി ആകുന്ന ലളിതം സുന്ദരം എന്ന ചിത്രം ഓൺലൈൻ റിലീസ് ആയി എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം മാർച്ച് പതിനെട്ട് മുതൽ കാണാൻ സാധിക്കുക. ചത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ലുലു മാളിൽ എത്തിയ മഞ്ജുവിനെ സ്വീകരിച്ചത് ജനസാഗരം ആണെന്ന് വേണം പറയാൻ.
മഞ്ജുവിന്റെ കരിയറിൽ ഏറെ പ്രാധാന്യം ഉള്ള ചിത്രമാണ് ലളിതം സുന്ദരം. കാരണം ചിത്രത്തിന്റെ സംവിധായകൻ മഞ്ജുവിന്റെ സഹോദരൻ മധു വാര്യരാണ്. ബിജു മേനോൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൈജു കുറുപ്പ്, ആണ് മോഹൻ, ദീപ്തി സതി എന്നുവരും ചിത്രത്തിൽ ഉണ്ട്. വീഡിയോ കാണാം..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…