വർഷങ്ങൾക്ക് ശേഷം വിനയൻ എന്ന മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവന്ന ചിത്രമാണ് ഗോകുലം ഗോപാലൻ നിർമ്മിച്ച് സിജു വിൽസൺ നായകനായി എത്തിയ പത്തൊൻമ്പതാം നൂറ്റാണ്ട്. ഈഴവർക്ക് വേണ്ടി പോരാടുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന വേഷത്തിൽ ആണ് സിജു വിൽസൺ എത്തുന്നത്.
ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് ചെമ്പൻ വിനോദാണ്. പലപ്പോഴും സമൂഹത്തിൽ സഹായി ആയ കള്ളൻ ആയി ആണ് കൊച്ചുണ്ണി വാഴ്ത്തപ്പെടുന്നത് എങ്കിൽ കൂടിയും കൊച്ചുണ്ണിയുടെ വേറൊരു മുഖം ആണ് വിനയൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ നിറയെ വെട്ടാപ്പികൾ ഉള്ള കൊടും കള്ളൻ ആയി ആണ് കായംകുളം കൊച്ചുണ്ണി. അതിൽ ഒരു കാമുകിയുടെ വേഷത്തിൽ ആണ് മാധുരി എത്തുന്നത്. കൊച്ചുണ്ണിയുടെ കാത്തായായി ആണ് താരം എത്തിയത്. എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ മാധുരി ശ്രദ്ധ നേടുന്നത് ജോസഫ് എന്ന ജോജു ജോർജ് നായകനായി എത്തിയ ചിത്രത്തിൽ കൂടി ആയിരുന്നു.
തുടർന്ന് മോഹൻലാലിൻറെ നായികയായി ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ അഭിനയിച്ച മാധുരി ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ കന്നടയിൽ അഭിനയിച്ചിട്ടുള്ള താരം അൽ മല്ലു എന്ന ചിത്രത്തിൽ കൂടി ഗായിക ആയും എത്തിയിരുന്നു.
ഇപ്പോൾ പത്തൊൻമ്പതാം നൂറ്റാണ്ടു ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാധുരി പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
അങ്ങനെ അവസാനം കാത്തയുടെ ചിത്രങ്ങൾ നിങ്ങൾക്കായി ഞാൻ പങ്കുവെക്കുകയാണ്. ചിത്രത്തിന് തീയറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങൾ കേൾക്കുന്നതിൽ സന്തോഷം ഉണ്ട്. ഞാൻ ഒട്ടേറെ എന്ജോയ് ചെയ്തു ചെയ്ത വേഷം ആണ് കാത്തയുടേത്.
കഠിനാധ്വാനികൾ ആയ ഒരു ടീമിനൊപ്പം രസകരമായ നിമിഷങ്ങൾ സമ്മാനിച്ച ലൊക്കേഷനും സഹ നടന്മാർക്കും അഭിനയിച്ചതിൽ സന്തോഷം ഉണ്ട്. പ്രത്യേകിച്ച് ചെമ്പൻ വിനോദിനൊപ്പം അഭിനയിച്ചപ്പോൾ എന്നായിരുന്നു താരം കുറിച്ചത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…