ഞാൻ ഇപ്പോഴും മുസ്ലിം തന്നെയാണ്; എന്നാൽ ഒപ്പം ഞാൻ ഹിന്ദു മതവും പിന്തുടരുന്നുണ്ട്; നടിയും ബിജെപി നേതാവുമായ ഖുശ്‌ബു മനസ്സ് തുറന്നപ്പോൾ..!!

നടി നിർമാതാവ് ടെലിവിഷൻ അവതാരക എന്നിങ്ങനെ സംസ്ഥ മേഖലകളിൽ നിറഞ്ഞാടിയ താരം ആണ് ഖുശ്‌ബു. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം.

1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.

തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലും ഇഷ്ടം തോന്നുക ആയിരുന്നു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്.

ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്. ഒരു മുസ്ലിം കുടുംബത്തിൽ മുംബൈയിൽ ആയിരുന്നു ഖുശ്ബുവിന്റെ ജനനം. നഖത് ഖാന്‍ എന്നായിരുന്നു യാഥാര്‍ത്ഥ പേരെന്നും അതിന്റെ അര്‍ഥമാണ് ഖുശ്ബു എന്നും താരം പറയുന്നു. ഇപ്പോൾ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മത വിശ്വാസങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബിജെപി നേതാവ് കൂടിയായ ഖുശ്‌ബു സുന്ദർ.

മുസ്ലിം ആയിട്ടായിരുന്നു താൻ ജനിക്കുന്നത്. എന്നാൽ നിറയെ ഹിന്ദുക്കൾ ഉള്ള സ്ഥലത്തായിരുന്നു ഞാൻ ജനിക്കുന്നത്. പരമ്പരാഗത മുസ്ലിം കുടുംബം ആയിരുന്നു എങ്കിൽ കൂടിയും ദീപാവലിയും വിനായക ചതുർത്ഥിയെല്ലാം എല്ലാം ഞങ്ങൾ ആഘോഷിക്കുമായിരുന്നു.

ഗണേശ ഭഗവാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹിന്ദു ഭഗവാൻ. ഇന്ന് വീട്ടിൽ ഒട്ടേറെ ഗണേശ വിഗ്രഹങ്ങൾ ഉണ്ട്. എന്നാൽ മുസ്ലിം ആചാരങ്ങൾ ഞാൻ ഒരിക്കലും കൈവിട്ടട്ടില്ല. മുസ്ലിം മതാഘോഷങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്. ഉമ്മയും ഞാനും പരസ്പരം കാണുമ്പോൾ വിഷ് ചെയ്യുന്നത് അസ്സലാമു അലൈക്കും എന്നാണ്.

എന്റെ കുട്ടികൾ പെരുന്നാളും അതിനൊപ്പം തന്നെ ദീപാവലിയും ഒരേ വീര്യത്തോടെ തന്നെയാണ് ആഘോഷിക്കുന്നത്. ഭർത്താവ് എന്നോട് ഒരിക്കൽ പോലും മതം മാറാൻ പറഞ്ഞട്ടില്ല. തന്റെ സഹോദരങ്ങളും അമുസ്ലിങ്ങളെ ആണ് വിവാഹം ചെയ്തിരിക്കുന്നത്.

പ്രണയിച്ച് പണികിട്ടിയുണ്ട്, ഒരാളുമായി പ്രണയത്തിലാകുമ്പോൾ നമ്മൾ കൂടുതൽ ചെറുപ്പമാകും; പ്രണയത്തിന് ശേഷം അനുഭവിച്ച വേദനയെ കുറിച്ചും പൂജിത മേനോൻ..!!

കുടുംബത്തിൽ അങ്ങനെ പലരും വിവാഹം കഴിച്ചിരിക്കുന്നത് ഇഷ്ടങ്ങൾ നോക്കിയാണ്. മതം നോക്കിയല്ല. അങ്ങനെ ജീവിക്കുന്ന ഒട്ടേറെ ആളുകൾ രാജ്യത്തുണ്ടല്ലോ.. ചിലർക്ക് മാത്രമാണ് അതിൽ പ്രശ്നങ്ങൾ ഉള്ളത്. നേരത്തെ കൊണ്ഗ്രെസ്സ് നേതാവ് ആയിരുന്ന ഖുശ്‌ബു കുറച്ചു വർഷങ്ങൾക്ക് മുന്നേ ആയിരുന്നു ബിജെപിയിൽ ചേരുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago