നടൻ പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആകുന്ന ചിത്രമാണ് ലൂസിഫർ. കഴിഞ്ഞ ഒരു മാസത്തിലേറെയായി തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിന്റെ തന്ത്ര പ്രധാനമായ സീൻ ആണ് ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്, 3000ന് മുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളും നൂറിൽ കൂടുതൽ കാറുകളും ഒക്കെ ഉള്ള ഈ സീൻ ചിത്രീകരണം നടത്തുന്നത് രണ്ടര കോടിയോളം രൂപ മുതൽ മുടക്കിൽ ആണെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, കലാഭവൻ ഷാജോണ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്രോയ്, നടൻ ബാല എന്നിവർ അടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിന് ഉള്ളത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മുരളി ഗോപിയുടേത് ആണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…