Categories: Cinema

നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലിന്റെ വമ്പൻ മാസ്സ് ചിത്രം; ആറാട്ടിന്റെ ആദ്യ പ്രദർശനം നാളെ രാവിലെ 8 മണി മുതൽ..!!

മോഹൻലാൽ ആരാധകർ ഏറെക്കാലമായി കാണാൻ മോഹിക്കുന്നത് മോഹൻലാലിന്റെ ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്ക് ചിത്രം ആണ്. അതിനു അനുയോജ്യമായ തരത്തിലുള്ള ചിത്രമാണ് ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു എത്തുന്നത്.

നാളെയാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ മാസ്സ് മാനറിസങ്ങളും തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. വില്ലൻ എന്ന മികച്ച ചിത്രത്തിന് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.

ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യൂ ഉള്ള താരമാണ് മോഹൻലാൽ. പ്രത്യേകിച്ച് മോഹൻലാൽ ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയുള്ള മാസ്സ് പരിവേഷ ചിത്രവുമായി ആണ് ബി ഉണ്ണികൃഷ്ണൻ ഇത്തവണ എത്തുന്നത്.

ലോക വ്യാപകമായി 2700 ൽ അധികം സ്‌ക്രീനിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടാതെ 200 ൽ അധികം ഫാൻസ്‌ ഷോ ആണ് ചിത്രത്തിന് ഉള്ളത്. രാവിലെ 8 മണിമുതൽ ആണ് കേരളത്തിൽ ആദ്യ ഷോ ആരംഭിക്കുന്നത്.. ആദ്യ ഷോ ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചു കഴിഞ്ഞു.

സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തിക്കുന്നത്. ജിസിസിയിൽ അടക്കം പ്രീ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് വമ്പൻ സ്വീകരണം ആണ് ആരാധകർ നൽകുന്നത്.

നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌. മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്.

കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്‌ , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago