Categories: Cinema

നേനു ചാല ഡെയിഞ്ചറസ്; ആക്ഷനും ഒപ്പം മാസ്സ് ഡയലോഗുകളും കോമഡിയും കോർത്തിണക്കി ആറാട്ട്; ഇന്റർവെൽ വരെ ഇങ്ങനെ..!!

കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ നായകനായി എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തീയറ്ററുകളിൽ എത്തി. മോഹൻലാൽ ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ എന്ന ടൈറ്റിൽ വേഷത്തിൽ തന്നെയാണ് എത്തുന്നത്.

ഉദയകൃഷ്ണ ഒരുക്കുന്ന തിരക്കഥ എന്ന് പറയുമ്പോൾ തന്നെ വമ്പൻ മാസ്സ് ചിത്രം എന്ന് തന്നെ വേണം പറയാൻ. അത്തരത്തിൽ ഉള്ള ഒരു സിനിമ തന്നെയാണ് ആറാട്ട് എന്നും തെളിയിക്കുന്നതാണ് ആദ്യ പകുതി.

ലാലേട്ടന്റെ തന്നെ ചില സൂപ്പർഹിറ്റ് ഡയലോഗുകളും മറ്റും കോർത്തിണക്കി ആണ് ചിത്രത്തിൽ കോമഡി രംഗങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വില്ലൻ എന്ന ഇമോഷണൽ ത്രില്ലെർ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നത് ആറാട്ടിൽ കൂടി ആണ്.

ആക്ഷൻ പാക്കിഡ്‌ കോമഡി ചിത്രം എന്നതിന് നൂറുശതമാനം നീതി പുലർത്താൻ ചിത്രത്തിന്റെ ആദ്യ പകുതിയിൽ തന്നെ കഴിഞ്ഞു എന്ന് വേണം പറയാൻ. മോഹൻലാൽ ഇത്രക്കും ചടുലമായി ആടി തിമിർത്ത് അഭിനയിക്കുന്നത് ഏറെ കാലങ്ങൾക്ക് ശേഷം ആണ്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യൂ ഉള്ള താരമാണ് മോഹൻലാൽ. പ്രത്യേകിച്ച് മോഹൻലാൽ ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയുള്ള മാസ്സ് പരിവേഷ ചിത്രവുമായി ആണ് ബി ഉണ്ണികൃഷ്ണൻ എത്തുമ്പോൾ അത് പൂർണ്ണമായും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

ലോക വ്യാപകമായി 2700 ൽ അധികം സ്‌ക്രീനിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടാതെ 250 ൽ അധികം ഫാൻസ്‌ ഷോ ആണ് ചിത്രത്തിന് ഉള്ളത്. രാവിലെ 8 മണിമുതൽ ആണ് കേരളത്തിൽ ആദ്യ ഷോ ആരംഭിച്ചത്.

സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തിക്കുന്നത്. നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌.

മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്.

കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്‌ , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago