Mamangam malayalam movie release postponed
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം റിലീസ് ഡിസംബറിലേക്ക് മാറ്റി. ചരിത്ര കഥ പറയുന്ന ചിത്രത്തിൽ ചാവേർ ആയിയാണ് മമ്മൂട്ടി എത്തുന്നത്.
ഈ മാസം 21 നു റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുമിച്ച് സെൻസറിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.
ഡിസംബർ 12 ആണ് ചിത്രത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാചി തെഹ്‌ലൻ അനു സിതാര ഉണ്ണി മുകുന്ദൻ സിദ്ദിഖ് മണിക്കുട്ടൻ തരുണ്‍ രാജ് അറോറ അബു സലിം വത്സലാ മേനോന്‍ നിലമ്പൂര്‍ ആയിഷ ഇടവേള ബാബു സുധീര്‍ സുകുമാരന്‍ മാസ്റ്റര്‍ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ക്രിസ്മസ് റിലീസ് ആയി ആണ് മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുഡ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിൽ മീനയാണ് നായികയായി എത്തുന്നത്. അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നൊരുക്കിയ തിരക്കഥയിൽ തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…