Categories: Celebrity Special

മോഹൻലാൽ സിംഹം, മമ്മൂട്ടി തനിക്ക് അങ്കിളിനെപ്പോലെ; മലയാളി താരങ്ങളെ കുറിച്ച് വിജയ് ദേവരകൊണ്ട..!!

ഇന്ത്യൻ സിനിമയിലെ തന്നെ അഭിമാന താരങ്ങൾ ആണ് മലയാളി നടന്മാരായ മോഹൻലാലും അതുപോലെ മമ്മൂട്ടിയും. മലയാള സിനിമ വളർന്നതിനൊപ്പം മലയാളി പ്രേക്ഷകർക്കും ആ വളർച്ച ഉണ്ടായിട്ടുണ്ട്. മലയാള സിനിമക്ക് അപ്പുറം ഭാഷാഭേദമന്യേ എല്ലാ ചിത്രങ്ങളും സ്വീകരിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു.

അതുകൊണ്ടു തന്നെ കേരളത്തിൽ ഇപ്പോൾ അന്യഭാഷാ ചിത്രങ്ങൾ മികച്ച രീതിയിൽ പ്രൊമോഷൻ നടക്കുന്നതും അതിനായി താരങ്ങൾ പലപ്പോഴും കൊച്ചിയിൽ അടക്കം എത്താറുമുണ്ട്. ലൈഗർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ വിജയ് ദേവരകൊണ്ട എത്തിയിരുന്നു.

ഒപ്പം ചിത്രത്തിലെ വില്ലനും നായിക അനന്യ പാണ്ട്യയും ഉണ്ടായിരുന്നു. അർജുൻ റെഡ്ഢി എന്ന തെലുങ്ക് ചിത്രത്തിൽ കൂടി പ്രേക്ഷക മനം കവർന്ന താരമാണ് വിജയ് ദേവരകൊണ്ട. കൂടാതെ ഗീത ഗോവിന്ദത്തിൽ കൂടി മലയാളി പെൺകുട്ടികൾക്ക് ഇടയിൽ ഫാൻ ബേസ് ഉണ്ടാക്കി എടുക്കാൻ വിജയിക്ക് കഴിഞ്ഞു.

ഇപ്പോൾ ലൈഗറിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ മലയാളി താരങ്ങളെ കുറിച്ച് വിജയ് ദേവരകൊണ്ട മനസ്സ് തുറന്നത്. മോഹൻലാൽ എന്ന താരത്തിനെ കുറിച്ച് പറഞ്ഞാൽ എന്തായി തോന്നുന്നു എന്ന് ചോദിക്കുമ്പോൾ അദ്ദേഹം ഒരു സിംഹം ആണെന്നും അതെ സമയം അടുത്ത ചോദ്യം അനന്യയോട് ആയിരുന്നു.

ആരായിരിക്കും മമ്മൂട്ടി എന്ന് ചോദിക്കുമ്പോൾ പുലി എന്ന് പറയുന്നുണ്ട്. എന്നാൽ തനിക്ക് മമ്മൂട്ടി അങ്കിളിനെ പോലെയാണ് എന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേർക്കുന്നു. തനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള ഒരാൾ ആണ് ദുൽഖർ സൽമാൻ എന്നും അദ്ദേഹത്തിന്റെ പിതാവ് തനിക്ക് അങ്കിളിനെ പോലെയാണ് എന്നും വിജയ് പറയുന്നു. ദുൽഖർ സൽമാൻ കുഞ്ഞിക്ക ആണെന്നും വിജയ് പറയുന്നു.

കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ടോവിനോ തോമസ് ഹാൻഡ്‌സം എന്നെന്നും വിജയ് പറയുന്നു. ദുൽഹാറിനോപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മഹാനടി എന്ന ചിത്രത്തിൽ തങ്ങൾ ഒരുമിച്ച് വന്നതാണ് എന്നാൽ ഒരു മുഴുനീള ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്. നേരത്തെ ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ പ്ലാൻ ചെയ്തു എങ്കിൽ കൂടിയും നടക്കാതെ പോയി എന്ന് വിജയ് പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago