Top Stories

104 ഡിഗ്രി പനി ഉള്ളപ്പോഴാണ് ലാലേട്ടൻ ആ ഗാന രംഗത്തിൽ അഭിനയിച്ചത്; ഏത് കൊറിയോഗ്രാഫറുടെയും ഓൾ ടൈം ഫാവേറേറ്റ് ലിസ്റ്റിൽ മോഹൻലാൽ ഉണ്ടാവും – പ്രസന്ന സുജിത്ത്

പ്രസന്ന സുജിത് എന്ന പേര് കേൾക്കുമ്പോൾ ആരും ഒന്നാലോചിക്കും, ആരാണത്. എന്നാൽ പ്രസന്ന മാസ്റ്റർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പെട്ടന്ന് മനസിലാവും ആരാണെന്നുള്ളത്, ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖ ഭാഷയിൽ എല്ലാം തന്നെ ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുള്ള ആൾ ആണ് പ്രസന്ന, ഷാരുഖ് ഖാനും അക്ഷയ് കുമാറിനും അടക്കുള്ള ബോളിവുഡ് നടന്മാർക്ക് അടക്കമുള്ള സിനിമകൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുള്ള ഇദ്ദേഹം, മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്, ദിലീപ്, നിവിൻ പോളി എന്നിവർക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ സിഐഡി മൂസയിലും മീശ മാധവനും തിളക്കത്തിനും മായമോഹിനിയിലും എല്ലാം ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടില്ല ആൾ ആണ് പ്രസന്ന മാസ്റ്റർ.

ഡാൻസ് ചെയ്യാൻ വലിയ താൽപ്പര്യം ഇല്ലെങ്കിലും ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന യുവ താരങ്ങളിൽ ഒരാൾ ആണ് ഇന്ദ്രജിത് എന്ന് പ്രസന്ന മാസ്റ്റർ പറയുന്നു. എന്നാൽ മോഹൻലാലിന് ഒപ്പം ഒരു ചിത്രത്തിൽ ഡാൻസ് കൊറിയോഗ്രാഫി ചെയ്താൽ ജീവിതത്തിൽ ഒരിക്കലും ആ നിമിഷം മറക്കാൻ കഴിയില്ല എന്ന് പ്രസന്ന മാസ്റ്റർ പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ കാക്കക്കുയിൽ എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്തത് പ്രസന്ന ആയിരുന്നു. ‘ ആലാരെ ഗോവിന്ദ’ എന്ന ഗാന ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു പ്രസന്ന മാസ്റ്റർ പറയുന്നത് ഇങ്ങനെ;

“എല്ലാ കൊറിയോഗ്രാഫേഴ്സിന്റെയും ഓൾ ടൈം ഫേവറിറ്റ് ലിസ്റ്റിൽ മോഹൻലാലുണ്ടാവും. ‪കാക്കക്കുയിൽ‬ എന്ന സിനിമയിലെ ‘ആലാരേ ഗോവിന്ദ’ എന്ന ഗാനരംഗത്ത്‌ അഭിനയിക്കുമ്പോൾ 104 ഡിഗ്രി പനിയാണ് ലാലേട്ടന്. നിവർന്നു നിൽക്കാൻ പോലും വയ്യ. പക്ഷേ, ആ ഗാനരംഗത്ത്‌ അദ്ധേഹത്തിന്റെ എനർജി നോക്കൂ. ക്യാമറ ഓണാവുമ്പോൾ ലാലേട്ടനിൽ അത്ഭുതകരമായതെന്തോ സംഭവിക്കുന്നു. എന്റെ കൈ ഒടിഞ്ഞിരിക്കുന്നതിനാൽ അദ്ദേഹം എന്നെ ഡാൻസ് ചെയ്യാൻ അനുവദിച്ചില്ല. പറഞ്ഞുതന്നാൽ മതി, ഞാൻ ചെയ്യാം എന്നദ്ദേഹം പറഞ്ഞു. എനിക്ക് ഉള്ളിൽ ശരിയാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷേ, ഷോട്ട് എടുത്തപ്പോൾ അത്ഭുതപ്പെട്ടുപോയി. പാട്ടിന്റെ ക്ലൈമാക്സിൽ ലാലേട്ടൻ ഉറിയടിക്കുന്ന രംഗമുണ്ട്. 10-12 അടി ഉയരത്തിൽ നിന്ന് ലാൽ താഴെ വീണു. പ്രിയദർശനും എല്ലാവരും പേടിച്ചുപോയി. ലാലേട്ടന് ഇത്തരം വീഴ്ചകളൊന്നും വിഷയമേയല്ല. അഭിനയത്തിലെ ഫ്ലക്സിബിലിറ്റി അദ്ദേഹത്തിന് നൃത്തത്തിലുമുണ്ട്.”

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago