Top Stories

ഡ്രൈവറിൽ നിന്നും മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ; ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതാവായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ ജീവിത കഥ അറിയാം..!!

മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതാവും വലിയ വിജയങ്ങൾ നേടിയ നിർമാതാവും ആണ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ എന്ന താരത്തിന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി ഇത്രയും വലിയ സിനിമ സാമ്രാജ്യം ആണ് ആന്റണി പെരുമ്പാവൂർ തീർത്തത്.

സിനിമ നിർമാണ വിതരണ മേഖലയിൽ എതിരാളികൾ ഇല്ലാത്ത മലയാളം നിർമാതാവ് ആണ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയിലെ ചരിത്ര നാഴികക്കല്ലുകൾ ആയ വിജയങ്ങൾ എല്ലാം സ്വന്തം ആക്കിയിട്ടുള്ള ശ്രീ. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച തൊണ്ണൂറു ശതമാനം ചിത്രങ്ങളും വിജയം നേടിയ നിർമാതാവ് കൂടിയാണ്.

ഒരിക്കൽ ലൊക്കേഷനിൽ വണ്ടി ഓടിക്കാൻ എത്തിയ ആന്റണിയെ ഇത്രേം വലിയ നിലയിൽ എത്തിച്ചത് മോഹൻലാൽ തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ആന്റണി പെരുമ്പാവൂർ എന്നും ഇഷ്ടപ്പെടുന്നത് മോഹൻലാൽ എന്ന വിസമയത്തിന്റെ ഡ്രൈവറായി ഇരിക്കാൻ തന്നെ ആണ്.

അധികം ആർക്കും അറിയാത്ത മോഹൻലാൽ ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിനെ കുറിച്ച് ഡ്രൈവർ മാത്രം ആയിരുന്ന ആന്റണി പെരുമ്പാവൂർ മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായി എന്ന് കൂടി അറിയാം. 1968 ഒക്ടോബർ 21 നു എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ആണ് ആന്റണി ജനിച്ചത്.

വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോൾ ഡ്രൈവർ ഇഷ്ടജോലിയായി ആന്റണി സ്വന്തം ആക്കുകയായിരുന്നു. കൂടെ 4 വീൽ ഡ്രൈവ് ഉള്ള ഒരു ജീപ്പും ആന്റണി പെരുമ്പാവൂർ സ്വന്തമായി നേടി. അങ്ങനെ ഇരിക്കുമ്പോൾ ബന്ധു ആയ ഒരാളുടെ ശുപാർശ പ്രകാരം 1 ദിവസം സിനിമ ലൊക്കേഷനിൽ വാഹനം ഓടിക്കാൻ അവസരം ലഭിക്കുകയായിരുന്നു. 1987 ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.

പല താരങ്ങൾക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും ഒരു ദിവസം മോഹൻലാലിനെ അമ്പല മുകളിൽ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ അവസരവും ആന്റണിക്ക് ലഭിച്ചു. അന്നായിരുന്നു ആന്റണി മോഹൻലാലിനെ അടുത്ത് കാണുന്നത്. തുടർന്ന് മോഹൻലാലിനെ ലൊക്കേഷനിൽ കൊണ്ട് വരുന്ന ജോലി ആന്റണിക്ക് ലഭിച്ചു. തുടർന്ന് ഷൂട്ടിംഗ് തീർന്ന് ഒരിക്കൽ തിരുവനന്തപുരത്ത് മോഹൻലാലിൻറെ വീട്ടിലേക്ക് കൊണ്ടുപോയതും ആന്റണി തന്നെ.

ആന്റണി പെരുമ്പാവൂർ മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുന്നത് മൂന്നാം മുറയുടെ ലൊക്കേഷനിൽ വെച്ച ആയിരുന്നു. അമ്പല മുകളിൽ സുഹൃത്തുക്കൾക്ക് ഒപ്പം ഷൂട്ടിംഗ് കാണാൻ എത്തിയത് ആയിരുന്നു ആന്റണി പെരുമ്പാവൂർ. ആൾക്കൂട്ടത്തിന് ഇടയിൽ ആന്റണിയെ തിരിച്ചറിഞ്ഞ മോഹൻലാൽ അടുത്തേക്ക് വിളിക്കുക ആയിരുന്നു. അതായിരുന്നു ആന്റണിയുടെ ജീവിതത്തിലെ വഴിത്തിരിവും. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് തീർന്നതോടെ മോഹൻലാൽ ചോദിച്ചു.

പോരുന്നോ എന്റെ കൂടെ. തുടർന്ന് മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടി ആയി ആന്റണി മാറിയപ്പോൾ. 2000 ൽ മലയാള സിനിമയിലെ അന്ന് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തി എഴുതിയ നരസിംഹം എന്ന ചിത്രത്തിൽ കൂടി നിർമാതാവ് എന്ന കുപ്പായം കൂടി ആന്റണി അണിയുന്നു. തുടർന്നിങ്ങോട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു. വിജയ ഫോർമുല മാത്രം ഉള്ള ചിത്രങ്ങൾ ആയിരുന്നു എല്ലാം.

വിജയങ്ങൾ വീണ്ടും വീണ്ടും വന്നപ്പോൾ മോഹൻലാലിന്റെ പണം കൊണ്ടാണ് നിർമ്മിക്കുന്നത് എന്നുള്ള വിവാദവും എത്തിയിരുന്നു എന്നാൽ അങ്ങനെ ഒന്നും അല്ല കാര്യങ്ങൾ എന്നും ലാൽ സാറിന്റെ പണം കൊണ്ടല്ല നിർമ്മിക്കുന്നത് എന്നും ആന്റണി പെരുമ്പാവൂർ തന്നെ വെളിപ്പെടുത്തി.

കഴിവുള്ള ഒരു നിർമാതാവ് ആണെങ്കിൽ മോഹൻലാൽ എന്ന താരത്തിന്റെ ഓപ്പൺ ഡേറ്റ് കിട്ടിയാൽ ചിത്രങ്ങൾ നിർമ്മിക്കാൻ പണം കണ്ടെത്താൻ ആണോ പാട്. ആ ഫോർമുല തന്നെ ആയിരിക്കണം ആന്റണി പെരുമ്പാവൂർ എന്ന സിനിമയുടെ പൾസ് അറിയുന്ന നിർമാതാവിന്റെ ഏറ്റവും വലിയ നേട്ടവും.

David John

Share
Published by
David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago