Top Stories

18 വയസിൽ വിവാഹം; രണ്ടു തവണ അബോർഷനായി; ഒത്തിരി കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്; ലക്ഷ്മി പ്രിയ..!!

സിനിമ സീരിയൽ മേഖലയിൽ സജീവ സാന്നിധ്യം ഉള്ള അഭിനയേത്രിയാണ് ലക്ഷ്മി പ്രിയ. കോമഡി വേഷങ്ങളിൽ കൂടി എത്തിയ താരം മികച്ച സഹ നടിമാരിൽ ഒരാൾ ആണ്. നിരവധി ചെറുതും വലുതുമായ വേഷങ്ങളിൽ കൂടിയാണ് താരം ഇന്ന് അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നത്.

രണ്ടു വട്ടം അബോർഷനും അതിനൊപ്പം ആറാം മാസത്തിൽ ആണ് തനിക്ക് കുഞ്ഞു ജനിച്ചതെന്നും താരം പറയുന്നു. ലക്ഷ്‌മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ..

“18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗർഭിണിയായെങ്കിലും അബോർഷനായി. അതിനിടെ സിനിമയിൽ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തൽക്കാലം മാറ്റിവച്ചു. അതിന്റെ പേരിൽ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു.

പക്ഷേ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. അങ്ങനെ 12 വർഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സിൽ വീണ്ടും ഗർഭിണിയായി. ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ പ്രാർഥനയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞതു മുതൽ കടുത്ത ബ്ലീഡിങ് തുടങ്ങി.

ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി. കുഞ്ഞിനെ നഷ്ടപ്പെടുമോ കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി. ഒടുവിൽ സിസേറിയൻ നടത്തി. അബോധാവസ്ഥയിലും കൺമുന്നിൽ ഞാൻ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. സങ്കീര്‍ണ്ണമായ ആ കാത്തിരിപ്പില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മാതംഗി” – താരം പറഞ്ഞു

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago