Categories: Celebrity Special

ഒരുമിച്ചുള്ള പൊറുതിവേണ്ട; സുകുമാരൻ മല്ലികയോട് പറഞ്ഞത്; ഇന്നും തെറ്റിക്കാതെ ആ വാക്ക്..!!

കഴിഞ്ഞ 45 വർഷത്തിൽ ഏറെ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് മല്ലിക സുകുമാരൻ. സിനിമയിലും അതോടൊപ്പം സീരിയലിലും സജീവമായി നിൽക്കുന്ന മല്ലികയുടെ മക്കളും മരുമക്കളും സിനിമ ലോകത്തിൽ സജീവമാണ്. മല്ലികയുടെ ഭർത്താവ് മലയാള സിനിമയിലെ അനശ്വര നടൻ സുകുമാരൻ ആണ്.

മലയാള സിനിമയിലെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരനും മക്കൾ ആയ പൃഥ്വിരാജ് ഇന്ദ്രജിത് മരുമക്കൾ ആയ സുപ്രിയയും പൂർണ്ണിമയും ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും ഒക്കെ സിനിമ ലോകത്തിൽ സജീവമാണ്. മക്കളെയും മരുമക്കളെയും കുറിച്ച് പറയുമ്പോൾ നൂറുനാവുള്ള ആൾ കൂടി ആണ് മല്ലിക സുകുമാരൻ.

ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമാലോകത്തെ തിളക്കമുള്ള താരങ്ങളും കുടുംബസ്ഥരുമൊക്കെയായി കഴിഞ്ഞിട്ടും മക്കളെ ആശ്രയിക്കാതെ തനിയെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മല്ലിക സുകുമാരൻ. ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റിലാണ് താമസം.

മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്. എന്നിരുന്നാലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് ഈ അമ്മ ഇഷ്ടപ്പെടുന്നത്. പൂർണിമയും സുപ്രിയയും കൂടെ വന്ന് താമസിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും താൻ മക്കൾക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

“സുകുവേട്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആൺമക്കളാണ്. കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ പോയാൽ മതിയെന്ന്.” ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago