ഒരു അഭിനേതാവ് എത്ര മികച്ചയെത്തി അഭിനയം കാഴ്ച വെച്ചാലും കൃത്യതയാർന്ന ഡബ്ബിങ് കൂടി ഉണ്ടെങ്കിൽ മാത്രമേ ആ കഥാപാത്രത്തിന് പൂർണത ലഭിക്കാറുള്ളൂ. മലയാള സിനിമക്ക് അഭിമാനം ആയ ഡബ്ബിങ് താരം ആണ് ഭാഗ്യലക്ഷ്മി.
നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. കേരളസംസ്ഥാന സർക്കാറിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി.
1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡ് നേടി. ഡബ്ബിങ് കലാകാരിയായ ഭാഗ്യലക്ഷ്മിക്ക് താൻ ഡബ്ബിങ് ചെയ്ത് കൊടുത്ത ഓരോ താരത്തിന്റെയും മികവും ദൈർലഭ്യങ്ങളും നന്നായി അറിയാം.
താരം അത്തരത്തിൽ അടക്കം പല തരത്തിൽ ഉള്ള വിവാദ പ്രസ്താവന നടത്താറും ഉണ്ട്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ..
പാർവതി ഒരു സിനിമയിൽ ഡബ്ബിങ് നടത്താൻ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു. പാർവതി നീ സ്വന്തമായി ഡബ്ബ് ചെയ്യണം. അങ്ങനെ ഞാൻ പാർവതിയെ മൈക്കിന് അടുത്ത് കൊണ്ടുപോയി നിർത്തി.
പാർവതിയുടെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ അയാൾ വളരെ പതിയെ ആണ് സംസാരിക്കുന്നത്. ദേഷ്യപ്പെടുന്ന സീനിൽ പോലും അതിനുള്ള പവർ ഉണ്ടാവില്ല. ശബ്ദത്തിന് ശക്തി ഇല്ലെങ്കിലും മുഖഭാവം കൃത്യമായി വരും. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ഞാൻ കാവ്യയോട് നീ തന്നെ ഡബ്ബ് ചെയ്യൂ എന്ന് പറഞ്ഞു.
എന്നാൽ കാവ്യ തനിക്ക് കഴിയില്ല എന്ന് പറഞ്ഞു മാറി നിന്നു. എന്നാൽ ഡബ്ബിങ്ങിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് മഞ്ജു ആണ്. തൂവൽ കൊട്ടാരം എന്ന ചിത്രത്തിന് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. അത് ക്ലിക്ക് ആകുകയും തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ ചെയ്യണം എന്ന് വാശി പിടിക്കുകയും ചെയ്തു.
അതാണ് മഞ്ജുവിന് ഒരു നടി എന്ന നിലയിൽ ഉള്ള പൂർണ്ണത. എന്നാല്‍ മഞ്ജുവിനെ പോലെ തന്നെ കഴിവുള്ള വേറെ നടിമാരും ഇവിടെയുണ്ട്. പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം ഭാഗ്യലക്ഷ്മി പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…