Categories: Celebrity Special

പൃഥ്വിരാജിന്റെ നായികയാകാൻ കഴിയില്ല എന്ന് കാവ്യ കരഞ്ഞു കൊണ്ട് പറഞ്ഞു; പറ്റില്ലേൽ പൊക്കോളാൻ ഞാനും; ലാൽ ജോസ് പറയുന്നു..!!

മലയാള സിനിമയിൽ ഒരുകാലത്ത് ഏറ്റവും തിളങ്ങി നിന്ന നായികയായിരുന്നു കാവ്യ മാധവൻ. ദിലീപ് കാവ്യ ചിത്രങ്ങൾ എന്നും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അങ്ങനെ കാവ്യ പ്രതാപകാലത്തിൽ നിൽക്കുമ്പോൾ ആണ് പൃഥ്വിരാജ് നരേൻ ഇന്ദ്രജിത് ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ലാൽ ജോസ് ക്ലാസ്മേറ്റ്‌സ് എന്ന ചിത്രം ഒരുക്കുന്നത്.

ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായ താര എന്ന കഥാപാത്രം ചെയ്യാൻ ആയിരുന്നു കാവ്യ മാധവനെ കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ചിത്രത്തിന്റെ കഥ പറയുന്നത് റസിയ എന്ന കഥാപാത്രത്തിൽ കൂടി ആകുന്നത് കൊണ്ട് ആ കഥാപാത്രം തനിക്ക് വേണമെന്ന് കാവ്യ ശാട്യം പിടിച്ചു. എന്നാൽ തുടർന്ന് സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു.

സംവിധായകൻ ലാൽ ജോസ് പറയുന്നത് ഇങ്ങനെ…

ഷൂട്ടിങ് തുടങ്ങുന്നതിന് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു. കഥ പറയാൻ ഞാൻ ജയിംസ് ആൽബർട്ടിനെ ഏൽപ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേർന്ന സീനാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ഷൂട്ടിങ് തുടങ്ങാറായപ്പോൽ കാവ്യയെ കാണാനില്ല. അതിനിടെ ജയിംസ് ഓടിയെത്തി.

കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാൻ കാര്യമെന്താണെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി’ കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു.

അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാൻ പറഞ്ഞു ‘റസിയയെ മാറ്റാൻ പറ്റില്ല നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം’. അതും കൂടി കേട്ടപ്പോൾ അവളുടെ കരച്ചിൽ കൂടി. ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോൾ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു – ലാൽ ജോസ് പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago