Top Stories

വരുമാനം നിലച്ച സമയത്താണ് ആ ക്ഷണം കിട്ടിയത്; ധന്യ മേരി വർഗീസ് പറയുന്നു..!!

തിരുടി എന്ന തമിഴ് ചിത്രത്തിൽ കൂടി 2006 ൽ ആയിരുന്നു ധന്യ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. നന്മ എന്ന ചിത്രത്തിൽ കൂടി ആണ് മലയാളത്തിൽ എത്തിയത് എങ്കിൽ കൂടിയും ശ്രദ്ധ നേടിയത് തലപ്പാവിലെ അഭിനയത്തിലൂടെ ആയിരുന്നു. ആദ്യ കാലത്തിൽ അഭിനയത്തിൽ എത്തുന്നതിന് മുന്നേ താരം മോഡലിങ്ങിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രികരിച്ചു ഇരുന്നത്. താരം നിരവധി ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2016 ഡിസംബറിൽ ഒരു തട്ടിപ്പ് കേസും ആയി ബന്ധപ്പെട്ട് ധന്യയേയും ഭർത്താവിനേയും ഭർത്തൃസഹോദരനേയും കേരളാപോലീസ് നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു. അന്ന് അത് വലിയ വാർത്ത ആയിരുന്നു. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. തലപ്പാവ് വൈരം റെഡ് ചില്ലിസ് നായകൻ കോളേജ് ഡേയ്‌സ് പ്രണയം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്.

കൈരളി ടി.വിയിൽ സംപ്രേക്ഷണം ചെയ്ത താരോത്സവം എന്ന പരിപാടിയിൽ വിജയിയായ ജോൺ ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും ആറ് വയസു ള്ള ഒരു മകൻ കൂടി ഉണ്ട്. ജീവിതത്തിൽ ഉണ്ടായ വിവാദം താരത്തിനെ വല്ലാതെ രീതിയിൽ ബാധിച്ചിരുന്നു. അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

അവർക്ക് കൺസ്ട്രക്ഷൻ ബിസിനസ്സ് ഒക്കെ ഉണ്ടായിരുന്നു. 10 കൊല്ലം വളരെ നന്നായിട്ടാണ് അതുപോയത് ഇടയ്ക്ക് ചില താളപ്പിഴകൾ ഉണ്ടായി. സാമ്പത്തികമായി ഒരുപാട് കടത്തിലായി ഞങ്ങൾ. അത് ജീവിതത്തിലെ പരീക്ഷണഘട്ടമായിരുന്നു. വരുമാനം എല്ലാം നിലച്ചിരുന്ന സമയത്താണ് ഞങ്ങൾക്ക് രണ്ട് പേർക്കും സീരിയലിൽ നിന്ന് ക്ഷണം ഉണ്ടായത്. എനിക്ക് ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ പ്രധാനവേഷം ചെയ്യാനായിരുന്നു.

ജോണിന് മഴവിൽ മനോരമയിലെ അനുരാഗം എന്ന സീരിയലിൽ നിന്നും ക്ഷണം ലഭിച്ചു. ഇപ്പോൾ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറിയ ശേഷം ഇവിടെ ഒരു കൊച്ചു വീട് വെക്കണം എന്നതാണ് ഇപ്പോഴത്തെ സ്വപനം. ധന്യ പറഞ്ഞു.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago