2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി ആണ് അനു സിത്താര എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ശ്രദ്ധ നേടിയത് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ്.
സത്യനന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു. വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു.
വിവാഹ ശേഷം ആണ് അനു സിത്താര അഭിനയ ലോകത്തിൽ ശ്രദ്ധ നേടുന്നത്. 2015 ൽ ആയിരുന്നു ഫാഷൻ ഫോട്ടോ ഗ്രാഫർ ആയിരുന്ന വിഷ്ണു പ്രസാദിനെ ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച നർത്തകി കൂടി ആണ് അനു സിത്താര. ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ അനു മലയാളത്തിലെ ശാലീന സുന്ദരിമാരിൽ ഒരാൾ ആണ്. താരജാഡകൾ ഒട്ടും ഇല്ലാത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ്.
എല്ലാത്തിലും തനിക്ക് പിന്തുണയായി ഉള്ളത് വിഷ്ണുവേട്ടൻ ആണെന് അനു ഇപ്പോഴും പറയുന്നു. താൻ എന്നും ഇപ്പോഴും അഭിനയത്തോട് ഒപ്പം തന്നെ നൃത്തവും ചെയ്തിട്ടും താൻ ഇപ്പോഴും തടിച്ചിരിക്കുന്നത് എന്താണ് എന്ന് അനു ഇപ്പോൾ പറയുന്നത് ഇങ്ങനെ..
അഭിനയവും നൃത്തവും പോലെ തന്നെ തനിക്ക് വല്ലാത്ത പ്രിയം ഉള്ളത് ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. ഒരിക്കലും അത് തനിക്ക് ഒഴിവാക്കാൻ കഴിയുന്നില്ല. എന്നാൽ ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യുന്നതിന് വേണ്ടിയോ സിനിമക്ക് വേണ്ടിയോ താൻ വണ്ണം കുറക്കുമെന്ന് അനു പറയുന്നു. എനിക്ക് അമ്മ ഉണ്ടാക്കുന്ന ചോറും മീൻ കറിയും ഏറെ ഇഷ്ടം എന്നും അതുപോലെ തന്നെ വിഷ്ണുവേട്ടന്റെ അമ്മയുണ്ടാക്കുന്ന ഞണ്ടു കറിയും തനിക്ക് ഏറെ ഇഷ്ടം ആണെന്ന് അനു പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…