ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് എന്റെ ശരീരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി..!!

സ്ത്രീകൾ എല്ലാ മേഖലകളിൽ നിന്നും നേരിടുന്ന ചൂഷണങ്ങളിൽ ഏറ്റവും കൂടുതൽ നേരിടുന്ന മേഖല സിനിമ ആണെന്നുള്ളത് ആണ് യഥാർത്ഥ സത്യം. എന്നാൽ ഇത്തരത്തിൽ ഉള്ള ചൂഷണങ്ങൾ തുറന്നു പറഞ്ഞു തുടങ്ങിയതോടെ പലതും ഞെട്ടിക്കുന്നതും അപൂർവ്വങ്ങളിൽ അപൂർവം ആയി മാറി. പലതും ഇന്നും പുറത്തു വരാതെ മൗനമായി തന്നെ തുടരുമ്പോൾ ശ്രീ റെഡ്ഢി എന്ന തെലുങ്ക് നടി തനിക്ക് നേരിടേണ്ടി ഭയവും അഭിനയ മോഹങ്ങളും ഇല്ലാതെ തുറന്നു പറഞ്ഞു.

എന്നാൽ അതിനു കിടപിടിച്ചു നിരവധി തുറന്നു പറച്ചിൽ ഉണ്ടായപ്പോൾ സിനിമയിൽ മാന്യ മുഖങ്ങൾ പലതും പൊഴിഞ്ഞു വീണിരുന്നു. തന്റെ നിലപാടുകൾ എന്നും ആരോടും തുറന്നു പറയാൻ മടിയില്ലാത്ത താരമാണ് കസ്തൂരി. താൻ അഭിനയ ലോകത്തിൽ എത്തിയ സമയത്തുണ്ടായ സംഭവം ആണെങ്കിൽ കൂടിയും തുടക്കക്കാരിയുടെ പതർച്ചയും ഭയവും ഇല്ലാതെ താൻ അതിനെ നേരിട്ടതിനെ കുറിച്ചുമാണ് കസ്തൂരി പറയുന്നത്.

തമിഴിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ കസ്തൂരി തമിഴ് തെലുങ്ക് കന്നഡ മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 1992 ൽ മിസ് മദ്രാസ് ആയി വിജയിച്ച കസ്തൂരി അതാ ഉൻ കൊയിലിലെ എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്..തുടർന്ന് താരം മലയാളത്തിൽ ചക്രവർത്തി എന്ന സിനിമയിൽ നായികയായി എത്തി. സുരേഷ് ഗോപി ആയിരുന്നു ചിത്രത്തിൽ നായകൻ.

തനിക്ക് താൻ അഭിനയ ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായി എന്ന് പറയുന്നത് താരം സംവിധായകൻ ഗുരു ദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരം തന്നെ ആയിരുന്നു എന്നും കസ്തൂരി പറയുന്നു. ഗുരു ദക്ഷിണ എന്നത് പല വിധം ഉണ്ടല്ലോ എന്നും അത് അറിയില്ലേ എന്നൊക്കെ പലപ്പോഴും അദ്ദേഹം തന്നോട് പറഞ്ഞു എങ്കിൽ കൂടിയും ആദ്യമൊന്നും തനിക്ക് അത് എന്താണ് എന്ന് മനസിലായില്ല എന്ന് നടി പറയുന്നു.

പിന്നീട് അയാളുടെ ഉദ്ദേശം മനസിലായതോടെ തന്റെ ചുട്ട മറുപടിക്ക് മുന്നിൽ അയാൾ ചൂളി പോയി എന്നും പിനീട് എന്നോട് സംസാരിച്ചട്ടില്ല എന്നും താരം പറയുന്നു. എന്നാൽ മറ്റൊരു മോശം അനുഭവം തനിക്ക് ഉണ്ടായി എന്നും അത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ആളിൽ നിന്നും ആയിരുന്നു. അയാൾ ഒരു നിർമാതാവ് ആയിരുന്നു. ഒട്ടേറെ മോഹന വാഗ്‌ദാനം നൽകി അയാൾ എന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി.

അയാളുടെ ഇത്തരത്തിൽ ഉള്ള നടപടിയെ ഞാൻ രൂക്ഷമായി പ്രതികരിച്ചു എങ്കിൽ കൂടിയും പ്രായത്തെ മാനിച്ചു ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല എന്നും ഇതുപോലെ ഉള്ള നിർമാതാക്കൾ സംവിധായകർ എന്നിവർ ആണ് സിനിമ മേഖലയുടെ ശാപം എന്ന് പറഞ്ഞ കസ്തൂരി എന്നാൽ ആ വ്യക്തികളുടെ പേരുകൾ പറഞ്ഞില്ല.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago