Top Stories

ഹോളിവുഡ് ലെവലിൽ എടുത്ത മോഹൻലാൽ ചിത്രം, പക്ഷെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തകർന്നു തരിപ്പണം; തിരക്കഥാകൃത്തിന്റെ തുറന്ന് പറച്ചിൽ..!!

മലയാള സിനിമയിൽ വിജയങ്ങളുടെ കൊടുമുടിയിലേക്ക് കത്തിക്കയറുമ്പോൾ പ്രേക്ഷകർ എന്നും സ്വീകരിക്കുന്നത് മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രങ്ങൾ ആയിരുന്നു. കുടുംബ പ്രേക്ഷകർ അടക്കം വലിയ ഒരു പിന്തുണ ആദ്യ കാലം മുതലേ മോഹൻലാലിന് ഇത്തരം ചിത്രങ്ങളിൽ കൂടി ലഭിച്ചിരുന്നു.

അക്കാലത്താണ് ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിൽ ഉള്ള ഒരു സിനിമ ചെയ്യാൻ സംവിധായകൻ അനിലും പരസ്യ ചിത്ര കലയിൽ അന്നത്തെ കാലത്ത് വളരെ പ്രശസ്തനായിരുന്ന ഗായത്രി അശോകും തീരുമാനിക്കുന്നു. രചന ഗായത്രി അശോകിന്റേത്. മോഹൻലാൽ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായി സുരേഷ് ഗോപിയും.

പാർവതിയും ലിസിയും ആയിരുന്നു നായികമാർ. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി അശോക് ചിത്രത്തിനെ കുറിച്ച് മനസ് തുറന്നത്,

വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു. ആതിരപ്പള്ളി പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് പ്രതിനായ റോളിലെത്തിയത്. റിലീസിന് മുന്‍പേ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് റീമേക്കിന് ആവശ്യക്കാര്‍ എത്തിയ ചിത്രം തിയേറ്ററില്‍ പരാജയമായതോടെ പലരും പിന്മാറി. 1989-ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ഷോ മുതല്‍ പ്രേക്ഷകര്‍ തിരസ്കരിച്ചു.

അന്നത്തെ മോഹന്‍ലാല്‍ സിനിമകളെല്ലാം കയ്യടി നേടുമ്പോള്‍ ദൗത്യം കണ്ടിറങ്ങിയ പ്രേക്ഷകര്‍ കൂകി വിളിച്ചാണ് തിയേറ്റര്‍ വിട്ടത്. ക്യാപ്റ്റന്‍ റോയ് ജേക്കബ് തോമസ്‌ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. – ഗായത്രി അശോകിന്റെ വാക്കുകൾ.

David John

Share
Published by
David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago