Top Stories

അതിന്റെ പേരിൽ ആയിരുന്നു ആ വീട്ടിൽ ഏറ്റവും കൂടുതൽ വഴക്ക് നടന്നത്; അർച്ചന സുശീലന്റെ വെളിപ്പെടുത്തൽ..!!

അർച്ചന സുശീലൻ എന്ന് പറയുമ്പോൾ പലർക്കും അറിയില്ല എങ്കിൽ കൂടിയും ഗ്ലോറി എന്നുള്ള പേരിൽ മിനി സ്‌ക്രീനിൽ ഞെട്ടിക്കുന്ന വില്ലത്തി വേഷം ചെയ്തിട്ടുള്ള താരം ആണ്. മിനി സ്‌ക്രീനിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് അർച്ചനയോട് വല്ലാത്ത ഒരു ദേഷ്യം ഉണ്ടായിരുന്നു.

എന്നാൽ ഏഷ്യാനെറ്റ് നടത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ബിഗ് ബോസ് ഹൌസിൽ എത്തിയതോടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി എന്നാണ് താരം പറയുന്നത്. അർച്ചനയുടെ വാക്കുകൾ ഇങ്ങനെ,

കഴിഞ്ഞ വർഷം ഇതേസമയം ബിഗ്ബോസ് ഒന്നാം സീസൺ കഴിഞ്ഞിരുന്നു. ബിഗ്ബോസ് ഹൗസിൽ ഞാൻ ഏറ്റവും സമയം ചിലവഴിച്ചത് മേക്കപ്പിനും പിന്നെ കുക്കിംഗിനുമായിരുന്നു. ആ വീട്ടിൽ ഏറ്റവും വഴക്ക് നടന്നതും ഫുഡ്ഡിന്റെ കാര്യത്തിലായിരുന്നു. ഏകദേശം പതിനഞ്ച് വർഷമായി നിങ്ങൾ എന്റെ അഭിനയം കണ്ടുതുടങ്ങിയിട്ട് പക്ഷെ ബിഗ്ബോസ് വീട്ടിൽ അഭിനയം ഇല്ലായാരുന്നു ശരിക്കും ജീവിക്കുകയായിരുന്നു.

എന്റെ സീരിയൽ കഥാപാത്രങ്ങൾ കണ്ട് എല്ലാ പ്രേക്ഷകരും കരുതിയിരുന്നത് ഞാനൊരു ദുഷ്ടത്തിയാണെന്നാണ്. എന്നാൽ ബിഗ്ബോസിലൂടെ ആ ഇമേജ് മുഴുവനായങ്ങ് മാറിക്കിട്ടി.’ താരം കൂട്ടിച്ചേർത്തു.

സാബു ചേട്ടനെയും രഞ്ജിനി ചേച്ചിയെ പോലെയും ഉള്ള നല്ല സൗഹൃദങ്ങളും ലഭിച്ചത് ബിഗ് ബോസ് മൂലമാണെന്ന് അർച്ചന പറയുന്നു. രഞ്ജിനിക്ക് ഒപ്പം ഉള്ള ട്രിപ്പ് ഫോട്ടോസും വിഡിയോകളും ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ട്രെന്റ് ആണ്.

ബിഗ് ബോസ് രണ്ടാം ഭാഗം ഉടൻ എത്തും എന്നുള്ള പരസ്യങ്ങൾ ടെലികാസ്റ് ചെയ്തു തുടങ്ങി. ആരായിരിക്കും പുത്തൻ ഹൗസിലെ അതിഥികൾ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകരും. മോഹൻലാൽ ആണ് ബിഗ് ബോസ്സിന്റെ അവതാരകൻ.

David John

Share
Published by
David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago