പെണ്ണായാൽ അറപ്പ് പാടില്ല; ടോയിലറ്റ് കഴുകണം; ആനിയുടെയും വിധുബാലയുടെയും മരുമക്കളുടെ അവസ്ഥ; കുറിപ്പ് വൈറൽ..!!

79,461

അമൃത ടിവിയിൽ രണ്ടു വ്യത്യസ്ത ഷോയിൽ കൂടി കുപ്രസിദ്ധി നേടിയ അഭിനയത്തേക്കാൾ ആണ് ആനിയും അതുപോലെ വിധുബാലയും. കഥയല്ലത് ജീവിതം എന്ന ഷോയിൽ കൂടി ആണ് വിധുബാല ശ്രദ്ധ നേടിയത്.

വിവാഹ ജീവിതം വേർപിരിഞ്ഞ ദമ്പതികളെ ഷോയിൽ കൊണ്ട് വരുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം പറയുന്നതുമാണ് ഷോ. ഷാജി കൈലാസിന്റെ ഭാര്യയും നടിയുമായ ആനി ആണെങ്കിൽ അനിസ് കിച്ചൺ എന്ന ഷോ ആണ് നടത്തുന്നത്.

പാചകവും അതോടൊപ്പം സെലിബ്രിറ്റി ഇന്റർവ്യൂവും ആണ് ഷോയുടെ ഹൈലൈറ്റ്. എന്നാൽ നിരവധി ട്രോളുകൾ ഇവർ പലപ്പോഴും വാരിക്കൂട്ടാറും ഉണ്ട്. ഇപ്പോൾ ഇരുവരും ആനീസ് കിച്ചണിൽ എത്തിയത് ആണ് വൈറൽ ആകുന്നത്. ഈ വിഷയത്തിൽ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ വന്ന കുറിപ്പ് ആണ് സാമൂഹിക മാധ്യമത്തിൽ വീണ്ടും ചർച്ചക്ക് കാരണം ആയതും.

മുൻകാല നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൻ ഏറെ ശ്രദ്ധ നേടിയിട്ടുള്ള പരിപാടിയാണ്. സെലിബ്രിറ്റികളെ എത്തിച്ചുള്ള ചാറ്റ് ഷോയും കുക്കിങ്ങുമാണ് ആനീസ് കിച്ചൺ. കഥയല്ലിത് ജീവിതം എന്ന മറ്റൊരു ജനപ്രിയ ഷോയുടെ അവതാരക നടി വിധുബാലയാണ്. ദമ്പതിമാർ തമ്മിലുള്ള കലഹങ്ങൾ വിചാരണ ചെയ്യുന്ന പരിപാടിയാണിത്. വിധുബാലയുടെയും ആനിയുടെയും ചിന്താഗതികളിലെ പഴമയും പഴക്കം ചെന്ന ആശയങ്ങളുമൊക്കെ പലപ്പോഴും ട്രോളുകളിൽ നിറയാറുമുണ്ട്.

പല താരങ്ങളും ആനി പറയുന്നത്തിനോട് യോജിക്കുമെങ്കിലും നവ്യ നായരും നിമിഷ സജയനും ആനിയെ തേച്ചൊട്ടിക്കുന്ന വിഡിയോകളും ട്രോളുകളും ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ആനിയും വിധുബാലയും ഒന്നിച്ചെത്തിയ എപ്പിസോഡിനെക്കുറിച്ചുള്ള കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മൂവീസ് സ്ട്രീറ്റിൽ രജിത് ലീല രവീന്ദ്രൻ എഴുതിയതാണിത്.

ഇവരുടെ ആണ്മക്കൾക്ക് വിവാഹാലോചന പരസ്യം കൊടുക്കുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ അമ്മായിഅമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് നല്ലതാണു എന്നാണ് രജിത് ലീല രവീന്ദ്രൻ എഴുതിയ കുറിപ്പിലൂടെ പറയുന്നത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

കഥയല്ലിത് ജീവിതം അവതാരക വിധുബാല പഴയ കാല സിനിമ താരമായ ആനിയുമായി സംസാരിക്കുന്നു. എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം. പെണ്ണായാൽ അറപ്പു പാടില്ല. കൊച്ചുങ്ങളെയും പാവങ്ങളെയും നോക്കണം ടോയിലറ്റ് കഴുകണം. പെണ്ണായാൽ കറിയിലെ കഷ്ണങ്ങൾ നോക്കി എടുക്കരുത്.

പെണ്ണായാൽ ഒരു കഷ്ണവും ഇഷ്ടമല്ലെന്ന് പറയരുത്. എന്തും ഇഷ്ടപെടരുത്. കാരണം പെണ്ണ് നാളെ മറ്റൊരു വീട്ടിൽ ചെന്ന് കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആവാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും. ഇത് കേട്ട ആനി സന്തോഷത്തോടെയും ആവേശത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറയ്ക്കും മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു.

ഇത് കേട്ടപ്പോൾ ഈ ഉപദേശങ്ങൾ എല്ലാം ട്രൈഡ് ആൻഡ് പ്രൂവിഡ്‌ റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നുകൂടെ പ്രസ്ഥാപിക്കുകയുണ്ടായി. കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്കു മക്കളായി പെൺകുട്ടികൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്ന്.

രുചിയറിയാതെ ഭക്ഷണം കഴിക്കണമെന്ന് ഏത് അമ്മയാണ് ഇന്നത്തെ കാലത്തു മകളോട് പറയുക. അതല്ല ഇവർക്കു ആൺ മക്കളാണ് ഉള്ളതെങ്കിൽ അവർക്ക് കല്യാണാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്ന് ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായിഅമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലും ഒക്കെ ഉപകാരം ആയിരിക്കും.