കുടുംബ പ്രേക്ഷകരുടെ പ്രിയ സീരിയൽ വാനമ്പാടി അവസാനിക്കുന്നു; സങ്കടം താങ്ങാനാവാതെ ആരാധകർ..!!

93

കുടുംബ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സീരിയലുകളിൽ ഒന്നായ വാനമ്പാടി അവസാനിക്കുന്നു. സീരിയലിന്റെ ക്ലൈമാക്സ് ആണ് ഇപ്പോൾ ചിത്രീകരണം നടത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. വാനമ്പാടി എന്ന ഗേൾസ് എന്ന ഫോട്ടോയുമായി കഴിഞ്ഞ ദിവസം കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന സായി കിരൺ എത്തിയിരുന്നു.

ഗൗരിയും സുചിത്രക്കും ഒപ്പം ഉള്ള ചിത്രവുമായി എത്തിയ സായി കിരൺ സീരിയൽ അവസാനിക്കുന്നു എന്നുള്ള സൂചന ആദ്യം നൽകിയതും. സായി കിരൺ സീരിയലിൽ നിന്നും പുറത്തായി പിന്മാറി എന്ന തരത്തിൽ ഉള്ള വാർത്തകൾ ഒക്കെ സോഷ്യൽ മീഡിയ വഴി എത്തിയിരുന്നു. ഇതോടെ നിങ്ങൾ ഞങ്ങൾ ഒരിക്കലും മറക്കില്ല എന്നുള്ള കമന്റ് ആയി പ്രേക്ഷകർ എത്തി.

എന്നാൽ തുടർന്ന് ഉമാ നായർ കൂടി അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ചിത്രവുമായി എത്തി. എങ്ങനെയാകും സീരിയൽ അവസാനിപ്പിക്കുക എന്ന ആകാംഷയിലാണ് പ്രേക്ഷകർ. വാനമ്പാടിയിലെ ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങളും അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടവുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ട് നാളേറെയായി.

അതിനിടയിലാണ് സീരിയൽ അവസാനിക്കുകയാണെന്ന വിവരമെത്തിയത്. താങ്ക് യൂ ടീം വാനമ്പാടി എന്നും ഞാൻ നിങ്ങളെ മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരൺ കുറിച്ചത്. കിരണിന്റെ പോസ്റ്റിനു താഴെ കമന്റുമായി സുചിത്ര എത്തിയിരുന്നു സീരിയലിൽ മോഹന്റെ ഭാര്യ പത്മിനി എന്ന റോൾ ആണ് സുചിത്ര അവതരിപ്പിക്കുന്നത്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്.

തുടക്കത്തിൽ പത്മിനി നെഗറ്റീവ് ക്യാരക്ടർ ആയിരുന്നു എന്നാൽ ഇപ്പോൾ പത്മിനിയുടെ ക്യാരക്ടർ മാറുന്നതായിട്ടാണ് സീരിയലിൽ കാണിക്കുന്നത് എങ്ങനെ ആണ് പരമ്പര അവസാനിപ്പിക്കുവാൻ പോകുന്നത് എന്ന ആകാംക്ഷയിലും എന്നാൽ പരമ്പര അവാസാനിക്കുന്നതിൻരെ സങ്കടത്തിലുമാണ് പ്രേക്ഷകർ ഇപ്പോൾ.