വൈശാലിയിലെ ക്ലൈമാക്സിലെ ചുംബന രംഗത്തിന് അഞ്ച് ടേക്; പത്ത് വർഷത്തെ പ്രണയം; ശേഷം വിവാഹം, എന്നിട്ടും ഒന്നും നടന്നില്ല; സുപർണ്ണയുടെ വെളിപ്പെടുത്തൽ..!!

350

ഭരതൻ സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ സുപർണയെ മലയാളി സിനിമ പ്രേമികൾ മറക്കാൻ സാധ്യതയില്ല.

തുടർന്ന് പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ ആണ് സുപര്ണ അവസാനമായി അഭിനയിച്ചത്. അഭിനയ ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവും തുടർന്ന് തുടർന്ന് പ്രണയവും ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും വീണ്ടും മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ വെളിപ്പെടുത്തി ഇരിക്കുകയാണ് സുപർണ.

മഴവിൽ മനോരമയിൽ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ എത്തിയപ്പോൾ സുപര്ണ പറഞ്ഞ വാക്കുകൾ ഇങ്ങനെ..

ബാലതാരമായി താൻ അഭിനയിച്ചത് അറിഞ്ഞാണ് വൈശാലി സംവിധായകൻ ഭരതൻ സാർ തന്നെ ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. എനിക്ക് അന്ന് 16 വയസ്സാണ് പ്രായം എന്റെ പതിനാറാം വയസിന്റെ പിറ്റേ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ ഫോൺ വിളി.

എന്നാൽ ആ വിളി വന്നപ്പോൾ മലയാളം അറിയില്ല എന്നാണ് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞത് എന്നാൽ അതൊന്നും പ്രശ്നമുള്ള കാര്യം അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി അദ്ദേഹത്തെ കാണാൻ എത്തിയപ്പോൾ എന്റെ രൂപത്തിൽ ഉള്ള വൈശാലിയുടെ വര അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു.

അത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. സജ്ജയ്യെ ഞാൻ ആദ്യമായി കാണുന്നത് വൈശാലി ലൊക്കേഷനിൽ വെച്ചായിരുന്നു ചിത്രത്തിൽ ആദ്യം ചെയ്യേണ്ട സീൻ ക്ലൈമാക്‌സിലെ ചുംബന രംഗം ആയിരുന്നു. ഞങ്ങൾ രണ്ടുപേരും ആകെ പരിഭ്രമിച്ചു അഞ്ച് ടേക് വേണ്ടി വന്നു ആ ഒരു സീനിന് വേണ്ടി മാത്രം.

എന്റെയും സജ്ജയുടെയും ജീവിതം മാറ്റി മറിച്ചത്‌ വൈശാലി ആയിരുന്നു. വൈശാലിയിലൂടെയാണ് സജ്ജയ് തന്റെ ജീവിതത്തിലേക്ക് എത്തുന്നത്. പത്ത് വർഷം നീണ്ടു നിന്ന പ്രണയത്തിന്റെ ഒടുവിൽ ആയിരുന്നു വിവാഹം. എന്നാൽ പ്രണയം പോലെ ശോഭിച്ചില്ല തങ്ങളുടെ വിവാഹ ജീവിതം. തങ്ങൾ രണ്ടുപേരുടെയും പൂർണ്ണ സമ്മതത്തോടെയാണ് വേര്പിരിഞ്ഞത്.

മനസിൽ ഒരു വട്ടം പ്രണയം തോന്നിയാൽ ജീവിതം മുഴുവൻ അത് മനസ്സിൽ ഉണ്ടാവും. ഞങ്ങളുടെ ജീവിതത്തിൽ എത്രകാലം ഒരുമിച്ച് ഉണ്ടാകണം എന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചിരുന്നു. അത് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നിൽ നിന്നും പോയി എന്നാലും ശത്രുത ഒന്നും ഇല്ല അതുകൊണ്ട് എന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്.

അവസരങ്ങൾക്ക് വഴങ്ങേണ്ട അവസ്ഥ പണ്ടുമുതലേ മലയാള സിനിമയിൽ ഉണ്ട്; തന്റെ അനുഭവത്തെ കുറിച്ച് വൈശാലി നായികയുടെ വെളിപ്പെടുത്തൽ..!!

തങ്ങളുടെ മൂത്ത മകൻ സഞ്ജയിയെ പോലെ ആണ് ഇരിക്കുന്നത് എന്ന് സുപർണ്ണ പറയുന്നു. അവനെ കാണുമ്പോൾ സജ്ജയെ ഓർമ്മ വരും എന്നും അത് തനിക്ക് സന്തോഷം നൽകുന്നു എന്നും സുപർണ്ണ പറയുന്നു.

തന്റെ മക്കളുടെ നല്ല അമ്മയാണ് സുപർണ്ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപർണ്ണ നോക്കി വളർത്തിയത്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് അറിയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുവേദിയിൽ വീണ്ടും എത്തുന്നത്. അതിന്റെ സന്തോഷവും അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

Facebook Notice for EU! You need to login to view and post FB Comments!