ഇന്ന് രാവിലെ മുതൽ മോഹൻലാലിന്റെ കോമ്രേഡ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ വി എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. മോഹൻലാൽ, കമ്മ്യൂണിസ്റ്റ് കാരന്റെ വേഷത്തിൽ എത്തുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ വാർത്തകൾ. എന്നാൽ ഈ പോസ്റ്ററുകൾക്ക് പിന്നിൽ ഉള്ള സത്യാവസ്ഥ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ വെളിപ്പെടുത്തി ഇരിക്കുകയാണ്. അങ്ങനെ ഒരു ചിത്രം ഒടിയന് മുന്നേ ആലോചിച്ചിരുന്നത് ആണെന്നും എന്നാൽ ഈ സിനിമയെ കുറിച്ച് മോഹൻലാലിന് അറിവില്ല എന്നും ശ്രീകുമാർ മേനോൻ പറയുന്നു.

ശ്രീകുമാർ മേനോന്റെ കുറിപ്പ് ഇങ്ങനെ,

ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ്‌ കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ്‌ വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക്‌ എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.

ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ…

Posted by V A Shrikumar on Tuesday, 19 March 2019