മനോജിനെ സുഹൃത്തായി പോലും കാണാൻ കഴിയില്ല; അത്രയേറെ വേദനകളാണ് തന്നത്; കൂടാതെ മറ്റൊരു സ്ത്രീയുടെ ഭർത്താവും; ഉർവശി പറയുന്നു..!!

495

തൊണ്ണൂറുകളിൽ മലയാളത്തിൽ സൂപ്പർ നായികാ ആയിരുന്നു ഉർവശി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആണ് ഉർവശി.

തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ തൊണ്ണൂറുകളിലെ മലയാള സിനിമയുടെ ഭാഗ്യനായിക ആയിരുന്നു. സത്യൻ അന്തിക്കാട് സിനിമകൾ സ്ഥിരം സാന്നിധ്യം ആയിരുന്നു ഉർവശി.

Manoj k jayan urvashi

ആദ്യ കാലത്തിൽ ഗ്ലാമർ വേഷങ്ങളിൽ എത്തിയിട്ടുള്ള താരം പിന്നീട മലയാളത്തിൽ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ കഴിവുള്ള താരമായി ഉയർന്നു എന്ന് വേണം പറയാൻ. കാരണം പ്രണയ നായികയായും വീട്ടമ്മയും അതുപോലെ തന്നെ കോമഡി വേഷങ്ങളിലും സെന്റിമെൻസ് വേഷങ്ങളിലും ഉർവശി ഒരുപോലെ തിളങ്ങി.

സിനിമയിൽ സജീവമായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നടൻ മനോജ് കെ ജയനുമായി ഉർവശി പ്രണയത്തിൽ ആകുന്നത്. തുടർന്ന് 1999 ൽ ഇരുവരും വിവാഹം കഴിച്ചു. 2008 വരെയേ ഈ ബന്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Urvashi

ഞാൻ ഒരു കൂട്ടു കുടുംബത്തിലാണ് ജനിച്ചതും വളർന്നതും. അപ്പോൾ ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളെയും കുറിച്ച് എനിക്ക് നല്ലതുപോലെ അറിയാൻ സാധിക്കുമായിരുന്നു. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളർന്നത്. അവിടെ ഞാൻ, എന്റെ എന്ന തോന്നലുകൾ കുറവായിരുന്നു.

അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നു. കുടുംബത്തിൽ ഉള്ളവർ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നെ കുറിച്ച് വേറെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാൻ അവരെയൊക്കെ എതിർത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് എതിരായിട്ടാണ് വിവാഹജീവിതത്തിലേക്ക് കടന്നത്.

Urvashi manoj k jayan

അവർ ഈ ബന്ധം ചെയ്യരുത് എന്ന് പറഞ്ഞിട്ടും കേൾക്കാതെയാണ് അതിലേക്ക് കടന്നതും. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അവിടെ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്നമായി മാറി. അവരെ അറിയിക്കാതെ മാക്സിമം പോയി.

കുഞ്ഞിന് അമ്മയും അച്ഛനും തുല്യമായി വേണം എന്ന ഓർഡർ ആയിരിന്നു കോടതി ഇട്ടിരുന്നത്. അത് അവരുടെ അഭാവത്തിൽ ആണ് വിധി വന്നത്. കുഞ്ഞിനെ സംബന്ധിച്ച് എന്റെ അമ്മയുടെ കൂടെ ആയിരുന്നു വളർന്നുവന്നത്. എന്നാൽ പെട്ടെന്ന് പറിച്ചെടുത്തപോലെ ആയി പോയി കുഞ്ഞിനെ അവിടെ നിന്നും മാറ്റിയത്.

Urvashi manoj k jayan

ജനനവും മരണവും വിവാഹവും ഒക്കെയും സംഭവിച്ചു പോകുന്നത് ആണ് അത് ഒരിക്കലും മായിച്ചു കളയാൻ ആകില്ല. പല തീരുമാനങ്ങളും നേരത്തെ എടുക്കാമായിരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഞാൻ തന്നെ ഏറ്റെടുക്കുകയാണ്. ശരികേടുകൾ എല്ലാം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.

മനോജുമായി ഒരിക്കലും ഒരു സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ പറ്റില്ല. കാരണം നിരന്തരം മാനസികമായി പീ.ഡി.പ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്.

നമ്മളെ നിരന്തരം മാനസികമായി പീ.ഡി.പ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തിൽ പോകാൻ ആകും. പിന്നെ അന്യ സ്ത്രീയുടെ ഭർത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ല.. ഉർവശി പറയുന്നു.