Uncategorized

വാശിപ്പുറത്ത് 18വയസ്സിൽ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് 54 വയസ്സായിരുന്നു; നടി സീനത്തിന്റെ വെളിപ്പെടുത്തൽ..!!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാൾ ആണ് സീനത്ത്. നിരവധി വേഷങ്ങളിലൂടെ സുപരിചിതമായ ഈ നടി എത്തിയത് നാടകത്തിലൂടെയായിരുന്നു. നാടകത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു സീനത്തിന്റെ ആദ്യ വിവാഹം, പതിനെട്ട് വയസ്സുള്ള സീനത്ത് വിവാഹം ചെയ്യുന്നത് അമ്പതിനാല് വയസുള്ള കെ ടി മുഹമ്മദിനെയാണ്. ആ കഥ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീനത്ത് വെളിപ്പെടുത്തിയത്.

”കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്‌സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്‌നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്‌നം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. തങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത സമിതിയില്‍ പ്രചരിക്കാന്‍ തുടങ്ങുകയും കെ ടിയോടുള്ള അടുപ്പത്തിന്റെ പേരില്‍ തന്നെയും ഇളയമ്മയെയും പിരിച്ചുവിട്ടു. ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ്‌ ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നു’- സീനത്ത് പറയുന്നു.

1978ൽ പുറത്തിറങ്ങിയ ചുവന്ന വിത്തുകൾ എന്ന സിനിമയിലൂടെയാണ് സീനത്ത് സിനിമയിൽ എത്തിയത്, തുടർന്ന് കിലുക്കം, ഗോഡ്ഫാദർ, കാബൂളിവാല, സമൂഹം, ഹിറ്റ്ലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പതിനാറ് വർഷം നീണ്ട വിവാഹ ജീവിതം 1993ൽ കെ ടി മുഹമ്മദുമായി സീനത്ത് വേർപ്പെടുത്തുന്നത്. തുടർന്ന് അനിൽ കുമാറിനെ വിവാഹം ചെയ്യുകയായിരുന്നു.

1964ൽ മലപ്പുറത്തു ജനിച്ച സീനത്തിനു രണ്ട് മക്കൾ ആണ് ഉള്ളത്, ജിതിനും നിധിനും, 2007ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ പരദേശി എന്ന ചിത്രത്തിൽ ശ്വേത മേനോന്റെ കഥാപാത്രത്തിന് ശബ്ദം നല്കിയ സീനത്തിനു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിന് ഉള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago