വിവാഹ മോചനം എന്നത് സിനിമ മേഖലയിൽ ഒരാഘോഷം പോലെ ആണ്. കാവ്യാ മാധവൻ, മഞ്ജു വാര്യർ, ഉർവശി, മഞ്ജു പിള്ള, ലിസി, കൽപ്പന, അമല പോൾ, ശാന്തി കൃഷ്ണ അങ്ങനെ നീണ്ടു നീണ്ടു പോകുന്ന നിര തന്നെ ഉണ്ട്. പക്വത എത്തുന്നതിനു മുന്നേ തന്നെ നടിമാർ അഭിനയ ലോകത്തിൽ എത്തും പ്രണയം പിന്നെ ആഡംബര ജീവിതം പ്രശസ്തി എന്നിവ കൂടി എത്തുമ്പോൾ അവരെ മറ്റൊരു മായാലോകത്തിൽ എത്തിക്കുന്നു.

ഉന്മാദ ലോകത്തിലേക്ക് ജീവിതം മാറുന്നു. ആ ഉന്മാദ ലഹരിയിൽ നിന്നും പുറത്തേക്കു എത്തുമ്പോൾ തന്നെ കുഴിയിൽ വീണു കഴിഞ്ഞിരിക്കും. ഒടുവിൽ വിവാഹ ജീവിതത്തിലേക്ക് എത്തുമ്പോൾ ആ ജീവിതത്തോട് പെട്ടന്ന് പൊരുത്തപ്പെടാൻ കഴിയില്ല. പിന്നെ വിവാഹ മോചനം എന്ന വഴിയിലേക്ക് തിരിയുന്നു. പക്വത ഇല്ലാത്ത പ്രായത്തിൽ ഉള്ള വിവാഹമാണ് ഇതിലേക്ക് ഉള്ള പ്രധാന കാരണം. ഈ അടുത്ത കാലത്ത് വിവാഹമോചനം നേടിയ ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.

Loading...

എന്നാൽ ഇത്തരത്തിൽ വിവാഹം കഴിച്ച പല താരങ്ങളും വിവാഹം കഴിക്കുന്നത് സിനിമയിൽ സൂപ്പർ താരമായി അല്ലെങ്കിൽ തിളങ്ങി നിൽക്കുമ്പോൾ ആണു. 1990 കളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു നടി ലിസിയും സംവിധായകൻ പ്രിയദർശനും തമ്മിൽ ഉള്ള വിവാഹം. ആദ്യം പ്രണയത്തിൽ ആയ ഇരുവരും ഗോസിപ്പുകൾക്ക് അവസാനം 1990 ഡിസംബർ 13നിന്നാണ് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ലിസ്സി അഭിനയത്തോട് വിട പറയുകയും ചെയ്തു. തുടർന്ന് 14 വർഷങ്ങൾക് ശേഷം 2014 ഡിസംബർ 1നു ലിസി വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. തുടർന്ന് 2016 സെപ്റ്റംബർ 1നു ഇവർ നിയമപരമായി വിവാഹ മോചനം നേടുകയും ചെയ്തു.

ദിവ്യ ഉണ്ണി അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് വിവാഹിത ആകുന്നത്. 2002 ആയിരുന്നു അത്. തുടർന്ന് ഭർത്താവ് സുധീർ ശേഖറിനൊപ്പം അമേരിക്കയിലേക്ക് പറന്ന ദിവ്യ ഉണ്ണി തുടർന്ന് അഭിനയം നിർത്തിയ ദിവ്യ ഉണ്ണി തന്റെ ഇഷ്ട കലയായ നൃത്തത്തിന് വേണ്ടി ഡാൻസ് വിദ്യാലയം തുടങ്ങി. തുടർന്ന് 2016ൽ താരം വിവാഹ മോചനം നേടാൻ ഒരുങ്ങുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തി. ഭർത്താവിന്റെ സ്വാർത്ഥത നിറഞ്ഞ ജീവിതം ആണ്‌ തന്നെ ഇതിനു പ്രേരിപ്പിച്ചത് എന്ന് ദിവ്യ പറയുന്നു. തുടർന്ന് 2018ൽ ദിവ്യ മറ്റൊരു വിവാഹം കഴിച്ചു.

മലയാള സിനിമയെ പിടിച്ചു കുലുക്കിയ പ്രണയ ജോഡികൾ ആയിരുന്നു ദിലീപ് – മഞ്ജു വാര്യർ. 1998ൽ ആയിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയായ മഞ്ജുവും ദിലീപും വിവാഹം കഴിക്കുന്നത്. ഈ വിവാഹവും മറ്റുള്ളവരെ പോലെ തന്നെ മഞ്ജു അഭിനയ ലോകത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു. തുടർന്ന് അഭിനയം പൂർണ്ണമായും നിർത്തി താരം കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു. തുടർന്ന് 2013ൽ ഇരുവരുടെയും കുടുംബ ജീവിതത്തിൽ വിള്ളലുകൾ വീണു. തുടർന്ന് 2015 ൽ ഇരുവരും നിയമപരമായി വേർപിരിയുകയും മഞ്ജു അഭിനയ ലോകത്തിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചു വരുകയും ചെയ്തു.

ദിലീപ് മലയാളത്തിലെ മറ്റൊരു സൂപ്പർ ഹിറ്റ് നായികയായി കാവ്യാ മാധവനെ വിവാഹം കഴിച്ചു. മഞ്ജുവും ദിലീപും വേർപിരിയാൻ ഉള്ള കാരണം എന്നാൽ ഇന്നും വ്യക്തമല്ല. എന്നാൽ കാവ്യാ മാധവൻ ആദ്യ വിവാഹം 2009ൽ ആയിരുന്നു. നിഷാൽ ചന്ദ്ര ആയിരുന്നു ഭർത്താവ്. വെറും നാല് മാസങ്ങൾ മാത്രമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. നിഷാലും കുടുംബവുമായി തനിക്ക് ഒത്തുപോകാൻ കഴിയില്ല എന്ന് കാവ്യാ പറഞ്ഞത്. 2011 ഇരുവരും വിവാഹ മോചനം നേടുകയും ചെയ്തു. അന്ന് മലയാളം സിനിമ ലോകത്തിൽ ഏറ്റവും വലിയ വിവാദം ഉണ്ടാക്കിയ വിവാഹ മോചന വാർത്ത ആയിരുന്നു അത്.

ദീർഘ നാളത്തെ പ്രണയത്തിനു ശേഷം ആയിരുന്നു മനോജ് കെ ജയനും ഉർവശിയും വിവാഹം കഴിക്കുന്നത്. 2000ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് ഉർവശി അഭിനയം നിർത്തി. 2007ൽ ഇരുവരും വിവാഹ മോചിതർ ആയി. തുടർന്ന് വേറെ വിവാഹം രണ്ടു പേരും കഴിക്കുകയും ചെയ്തു.

മലയാള തമിഴ് സിനിമ ലോകത്തിൽ ഒരുപോലെ ഞെട്ടൽ ഉണ്ടാക്കിയ വിവാഹ മോചന വാർത്ത ആയിരുന്നു നടി അമല പോളിന്റെയും സംവിധായകൻ വിജയിയുടെയും വിവാഹ മോചന വാർത്ത. 2011ൽ വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകൾ എന്ന ചിത്രത്തിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിൽ ആകുന്നത്. തുടർന്ന് 2014ൽ ഇവർ വിവാഹിതരായി. എന്നാൽ ഈ വിവാഹ ജീവിതത്തിനു അധിക കാലാവധി ഉണ്ടായിരുന്നില്ല.

എന്നാൽ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തമായി അഭിനയം തുടർന്ന് പൊന്നു എങ്കിൽ കൂടിയും ഇരുവരും 2017ൽ വിവാഹ മോചിതരായി. ദേശിയ അവാർഡ് ജേതാവ് ആയ നടി സുരഭി ലക്ഷ്മി ഭർത്താവ് വിപിനിൽ നിന്നും വിവാഹ മോചനം നേടുക ആയിരുന്നു. എം ഐ ടി മോശ എന്ന പരമ്പരയുടെ തുടക്കത്തിൽ ആയിരുന്നു സുരഭി വിപിനെ വിവാഹം കഴിക്കുന്നത്.