ടയോട്ടയുടെ ആഡംബര എംപിവിയായ വെൽഫെയർ സ്വന്തമാക്കി മോഹൻലാൽ..!!

168

ടയോട്ടയുടെ ആഡംബരായ എംപിവിയായ വെൽഫെയർ കഴിഞ്ഞ മാസം അവസാനം ആയിരുന്നു ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 79.50 ലക്ഷം രൂപ എക്‌സ് ഷോറും വിലയുള്ള ഈ ആഡംബര എംപിവി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സ്വന്തമാക്കിയിരിക്കുകയാണ്.

മാർച്ച് മാസത്തെ വിൽപ്പനക്കായി 60 യൂണിറ്റ് മാത്രം ആണ് എത്തിയിരുന്നത്. പൂർണമായും വിദേശ നിർമ്മിതമായ വെൽഫെയർ രണ്ട് ദിവസങ്ങൾക്ക് അകം മുഴുവൻ വിറ്റഴിയുകയും ചെയ്തു. എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റിൽ മാത്രമാണ് വെൽഫയർ ഇന്ത്യയിലെത്തുന്നത്.

മധ്യനിരയിൽ പൂർണമായും ചായ്ക്കാൻ കഴിയുന്ന സീറ്റുകൾ ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകൾ റൂഫിൽ ഘടിപ്പിച്ചിട്ടുള്ള എന്റർടെയ്ൻമെന്റ് സ്ക്രീൻ വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്. സുഖയാത്രയാണ് ടൊയോട്ട വെൽഫയറിന്റെ മുഖമുദ്ര.