ഏഷ്യാനെറ്റിന് ഇനി കഷ്ടകാലം; ബിഗ് ബോസ് 3 ഏഷ്യാനെറ്റിലേക്ക് ഇല്ല എന്ന് റിപ്പോർട്ടുകൾ; സംഭവം ഇങ്ങനെ..!!

ബിഗ് ബോസ് സീസൺ 1 നേക്കാൾ വലിയ സ്വീകരണം ആയിരുന്നു സീസൺ 2 നു ലഭിച്ചത്. മോഹൻലാൽ ആയിരുന്നു രണ്ട് പതിപ്പിലും അവതാരകനായി എത്തിയത്. ആദ്യം സീസണിൽ വിജയി ആയി സാബു മോൻ എത്തി എങ്കിൽ കൂടിയും രണ്ടാം സീസൺ കൊറോണ എത്തിയതോടെ പാതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു.

എന്നാൽ ഇപ്പോൾ നിരവധി വാർത്തകൾ ആണ് ഷോക്ക് എതിരെ പ്രചരിക്കുന്നത്. ഇപ്പോൾ ബിഗ് ബോസ് ഷോയുടെ മലയാളം സംപ്രേഷണ അവകാശം സംബന്ധിച്ച ചില വാർത്തകൾ ആണ് പ്രേക്ഷകരിൽ അടക്കം സംശയം ഉണ്ടാക്കി ഇരിക്കുന്നത്. ജനുവരി 5 നായിരുന്നു രണ്ടാം സീസൺ തുടങ്ങിയത്. 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ആദ്യം വില്ലനായി എത്തിയത് കണ്ണിൽ അസുഖം ആയിരുന്നു.

തുടർന്ന് ഷോയിൽ മത്സരാർത്ഥി ആയ രജിത് കുമാർ അപ്രതീക്ഷിതമായി പുറത്തായപ്പോൾ വമ്പൻ വിവാദങ്ങൾ ആണ് ഉണ്ടായത്. തുടർന്ന് ഷോ കൊറോണ മൂലം അവസാനിപ്പിച്ച് എങ്കിൽ കൂടിയും കൊറോണ ഒന്നും അല്ല ഞങ്ങൾ ആണ് പൂട്ടിച്ചത് എന്നായിരുന്നു രജിത് ആർമിയുടെ വാദം. എന്നാൽ ഇപ്പോൾ ബിഗ് ബോസ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നതിൽ മാറ്റം വരുന്നു എന്നാണ് റിപോർട്ടുകൾ.

കളേഴ്സ് മലയാളത്തിൽ കൂടി ആയിരിക്കും ബിഗ് ബോസ് ഇനി എത്തുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റേറ്റിങ് മുന്നിൽ ആയിരുന്നിട്ട് കൂടി പ്രേക്ഷക ഹിതം മനസിലാക്കാൻ ഏഷ്യാനെറ്റ് പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്. ചുരുങ്ങിയ കാലം കൊണ്ട് മിനി സ്‌ക്രീനിൽ കോളിളക്കം സൃഷ്ടിച്ച വിയ.കോം 18 ന്റെ മലയാളം ചാനൽ ആണ് കളേഴ്സ്.

ചാനലിന്റെ മലയാളത്തിലേക്ക് ലോഞ്ചിങ് ഉടൻ ഉണ്ടാവും. ബിഗ് ബോസ് ഷോയുടെ സർവ്വാധികാരണം ഈ ചാനലിന് ആണ്. ഹിന്ദി മാറാട്ടി തുടങ്ങിയ പതിപ്പുകൾ കോളേഴ്‌സിന്റെ പ്രാദേശിക ചാനലിൽ ആണ് ഉള്ളത്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago