ക്ഷേത്രങ്ങളിൽ പൂജാരിയായി സ്ത്രീകളെ നിയമിക്കും; നിർണായക പ്രഖ്യാപനവുമായി സർക്കാർ..!!

102

അമ്പലങ്ങളിൽ പൂജാരിയായി സ്ത്രീകളുടെ നിയമിക്കാനുള്ള നിർണായക തീരുമാനം എടുത്തു തമിഴ് നാട് സർക്കാർ. അത്തരത്തിൽ തയ്യാറായി എത്തുന്ന സ്ത്രീകൾക്ക് പരിശീലനം സർക്കാർ തന്നെ നൽകും.

നിലവിൽ പൂജാരിയുടെ ഒഴിവ് ക്ഷേത്രങ്ങളിൽ സർക്കാർ സ്ത്രീകളെ നിയമിക്കാൻ ഒരുങ്ങുന്നത്. തമിഴ് നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ആണ് ഇക്കാര്യം അറിയിച്ചത്.

ഇത് സംബന്ധിച്ച ഉത്തരവ് തമിഴ്നാട് സർക്കാർ ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ഹൈന്ദവർക്കും പൂജാരിയാകാം എന്ന് ഇരിക്കെ സ്ത്രീകൾക്കും പൂജാരി ആകാം എന്നും മുഖ്യമന്ത്രി സ്റ്റാലിൻ അംഗീകാരം നൽകിയാൽ ഉടൻ പരിശീലനം നൽകി നിയമനം നടത്തും എന്ന് ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു.