തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം; നില അതീവഗുരുതരമെന്ന് റിപ്പോർട്ട്..!!

55

തമിഴ് ഹാസ്യ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ആണ് വിവേക് ഇപ്പോൾ ചികിത്സയിൽ ആണ്. താരത്തിന്റെ നില അതീവ ഗുരുതരമാണ് എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇന്ന് രാവിലെ ആയിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാക്കുന്നത് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ആണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാകെസിൻ സ്വീകരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. വാകെസിൻ കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും. അതിനാൽ തന്നെ എല്ലാവരും വാകെസിൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മനതിൽ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. 1990 കളുടെ തുടക്കത്തോടെ അജിത്ത് വിജയ് ചിത്രങ്ങളിൽ കോമഡി രംഗങ്ങളിൽ നിറസാന്നിധ്യമായി മാറി.

ഖുശി അന്യൻ ശിവാജി തുടങ്ങി 200 ൽ അധികം സിനിമകളിൽ അഭിയനയിച്ചിട്ടുണ്ട്. ഇന്ത്യൻ 2 ആണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. 2019 ൽ പുറത്തിറങ്ങിയ വെള്ളൈ പൂക്കൾ എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി താരം ഏറെ പ്രശംസ ലഭിച്ചിരുന്നു.