തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ ആൾ സ്വാസിക. അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു.

ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. വിവാഹം അടുത്ത് തന്നെ ഉണ്ടാവും എന്നാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന സീത പറയുന്നത്. വീട്ടുകാർ തനിക്ക് വിവാഹം അന്വേഷിച്ചു തുടങ്ങി. മാതൃമോണി സൈറ്റുകളിലും അവർ വരനെ തിരയുന്നുണ്ട്.

Loading...

എന്റെ കാരിയാറിനും പാഷനും പിന്തുണ നൽകുന്ന ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം തനിക്കുണ്ട് എന്ന് സ്വാസിക പറയുന്നു. ഉണ്ണി മുകുന്ദന്റെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക എത്തിയിരുന്നു. ഇതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചത്. ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഉണ്ണി മുകുന്ദനെ നേരിട്ട് വിളിച്ചിരുന്നു.

ഇതേക്കുറിച്ച് കേട്ടപ്പോൾ അദ്ദേഹവും ചിരിക്കുകയായിരുന്നു. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ അഭിനയ മികവിനെ ക്കുറിച്ച് വാചാലയായാണ് സ്വാസിക എത്തിയത്.