സിനിമ താരങ്ങൾക്ക് ഇടയിൽ വരുന്ന ഗോസിപ്പുകൾ അത്ര വലിയ സംഭവം ഒന്നും അല്ല. ദിനംപ്രതി അത് ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കും. മലയാളത്തിന്റെ പ്രിയ മിനി സ്ക്രീൻ ബിഗ് സ്ക്രീൻ താരം ആണ് സ്വാസിക.

മികച്ച ഡാൻസർ കൂടിയായ താരം മമ്മൂട്ടി ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മാമാങ്കം ചിത്രത്തിൽ ഉണ്ണി മുകുന്ദനെ പ്രകീർത്തിച്ചു പോസ്റ്റ് ഷെയർ ചെയ്തതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ വന്നു തുടങ്ങിയത്.

Loading...

എന്നാൽ വാർത്ത എത്തിയപ്പോൾ ആണ് തങ്ങൾ പ്രണയത്തിൽ ആയ വിവരം ഞാൻ അരിഞ്ഞത് എന്നായിരുന്നു സ്വാസിക നേരത്തെ പ്രതികരണം നടത്തിയത്. എന്നാൽ പ്രണയ വിവാദം കൊഴുക്കുമ്പോൾ മറുപടിയും ആയി എത്തി ഇരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ.. ഉണ്ണി മുകുന്ദൻ പറയുന്നതു ഇങ്ങനെ..

ഇതൊക്കെ എനിക്ക് ശീലം ആയിട്ടുള്ള കാര്യം ആണ് എന്നാൽ ആ പെൺകുട്ടിയുടെ കാര്യം ഓർക്കുമ്പോൾ വിഷമം ഉണ്ട്. 22 – 24 വയസ്സ് ആകുമ്പോൾ പെൺകുട്ടികളെ കല്യാണം കഴിച്ചു വിടുന്നത് ആണ് നമ്മുടെ നാട്ടുനടപ്പ്. ആ പ്രായം കഴിഞ്ഞ അവരുടെ മാതാപിതാക്കൾക്ക് ഉള്ളിൽ തീയാണ്. വിവാഹ ആലോചനകൾ നടക്കുമ്പോൾ പെണ്ണിന് പ്രായം കൂടിയാൽ തന്നെ ആർക്കും ഇഷ്ടം ആവില്ല.

അതിനൊപ്പം ഗോസിപ്പ് കൂടി ആയാൽ ഉള്ള അവസ്ഥ പറയണോ. അതുകൊണ്ടു ആ കുട്ടിയെ അതിന്റെ വഴിക്ക് വിട്ടേക്ക് നല്ല അഭിപ്രായം പറഞ്ഞതിന് ഇങ്ങനെ ശിക്ഷ നൽകണോ..? മാമാങ്കം ചിത്രം കണ്ട സ്വാസിക നല്ല അഭിപ്രായം പറഞ്ഞു ഒരു പോസ്റ്റ് ഇട്ടു. ഞാൻ അതിനു നന്ദിയും അറിയിച്ചു.

ആറേഴു വർഷങ്ങൾക്ക് മുന്നേ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. അന്ന് മുതൽ അറിയാം. എന്റെ നല്ലൊരു ചിത്രവും വളർച്ചയും ഒക്കെ കണ്ടു എന്ന് പോസ്റ്റിൽ ഞാൻ വായിച്ചു. കുറച്ചു മാസങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിന് ഇങ്ങനെ ഇപ്പോൾ ഗോസിപ്പ് വരേണ്ട ആവശ്യം ഉണ്ടോ..? എന്റെ വിവാഹം ആയാൽ ഞാൻ നിങ്ങളെ അറിയിക്കില്ലേ. ഉണ്ണി മുകുന്ദൻ പറയുന്നു.

തന്റെ വിവാഹം അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് ഉണ്ടാവൂ എന്നാണ് ഉണ്ണി പറയുന്നത്. ഒഡിഷ എന്ന ചിത്രത്തിൽ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അച്ഛനും അമ്മയും ഒക്കെ സോഷ്യൽ മീഡിയയിൽ ഉണ്ട്. നേരത്തെ ഇത്തരം ഗോസിപ്പുകൾ വരുമ്പോൾ അവർ വേദനിച്ചിരുന്നു.

എന്നാൽ ഇപ്പോൾ അവർക്ക് എല്ലാം അറിയാം. വിവാഹം കഴിക്കുമ്പോൾ എല്ലാം മനസിലാക്കുന്ന ഒരാളെ വിവാഹം ചെയ്യണം എന്നാണ് അവർ തന്നോട് പറയുന്നത്.