തൃശ്ശൂർ വിവാദ പ്രസംഗം, മറുപടിയുമായി സുരേഷ് ഗോപി; ഇതിന് ജനങ്ങൾ മറുപടി നൽകും..!!

20

ശബരിമലയുടെയും അയ്യപ്പന്റെയും പേരിൽ വോട്ട് ചോദിച്ച് പ്രസംഗം നടത്തിയതിന് പിന്നാലെ, വിശദീകരണം ചോദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് എത്തിയത്.

അതിനു വിശദീകരണം നൽകി സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേട് ആണെന്ന് സുരേഷ് ഗോപി പറയുന്നു.

അയ്യൻ എന്നാണ് താൻ പറഞ്ഞത് എന്നും അതിന്റെ അർത്ഥം എന്താണ് എന്ന് പരിശോധിക്കണം എന്നും തന്റെ പ്രസംഗത്തിന് കൃത്യമായ മറുപടി പാർട്ടി നൽകും എന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ല എന്നുമാണ് താൻ പറഞ്ഞത് എന്നും സുരേഷ് ഗോപി പറയുന്നു. അത് കമ്മീഷനെ ബോധ്യപ്പെടുത്തും എന്നും സുരേഷ് ഗോപി വിശദീകരണത്തിൽ പറയുന്നു.

അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.

Facebook Notice for EU! You need to login to view and post FB Comments!