ജാതിവിവേചനത്തിന്റെ പേരിൽ ദുരിതമനുഭവിച്ച പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിൽ വീരൻ കാലിയമ്മ ദമ്പതികൾക്ക് വീട് പണിത് നൽകി നടൻ സുരേഷ് ഗോപി എംപി.

ഒന്നര വർഷം മുമ്പ് കോളനി സന്ദർശിച്ചപ്പോൾ ആണ് സുരേഷ് ഗോപി വീട് വെച്ചു നൽകാൻ വാഗ്ദാനം നൽകിയത്.

താക്കോൽദാന ചടങ്ങ് നിർവഹിച്ച സുരേഷ് ഗോപി കോളനിയിൽ മറ്റൊരാൾക്ക് കൂടി വീട് നൽകുമെന്ന് അറിയിച്ചു.

രണ്ടു മുറിയും ഹാളും അടുക്കളയും ചേർന്നതാണ് വീട്. വീരനും കാളിയമ്മയും താക്കോൽ ഏറ്റുവാങ്ങി. കോളനിയിൽ ഒരു വീട് കൂടി നിർമിച്ച് നൽകുമെന്ന് സുരേഷ്ഗോപി അറിയിച്ചു.

വിമാനത്തിൽ മുത്തശ്ശിയുടെ ചോദ്യം കേട്ട് സുരേഷ് ഗോപിയുടെ കിളി പോയി; വീഡിയോ വൈറൽ..!!