അവസരങ്ങൾക്ക് വഴങ്ങേണ്ട അവസ്ഥ പണ്ടുമുതലേ മലയാള സിനിമയിൽ ഉണ്ട്; തന്റെ അനുഭവത്തെ കുറിച്ച് വൈശാലി നായികയുടെ വെളിപ്പെടുത്തൽ..!!

1,091

വൈശാലി എന്ന ചിത്രത്തിലെ നായിക എന്നുള്ള ഒറ്റ പേര് മതി സുപര്ണ ആനന്ദ് എന്ന താരത്തിനെ ഓർത്തെടുക്കാൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയും എല്ലാം അഭിനയിച്ചിട്ടുള്ള താരം ഇന്ന് ശ്രദ്ധ നേടുന്നത് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലിയിൽ കൂടി ആയിരുന്നു. മലയാളത്തിൽ കുറച്ചു ചിത്രങ്ങൾ മാത്രം അഭിനയിച്ച താരം ഒടുവിൽ അഭിനയിച്ചത് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ ആയിരുന്നു.

തുടർന്ന് അപ്രതീക്ഷിതമായ അച്ഛന്റെ വിയോഗത്തിൽ സിനിമയിൽ പിൻവാങ്ങി ബിസിനസിൽ ശ്രദ്ധ ചെലുത്തുക ആയിരുന്നു. കുടുംബ ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കുന്ന താരം വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. വൈശാലി എന്ന ചിത്രം തനിക്ക് എന്നും പ്രിയപ്പെട്ടത് ആണെന്നും നല്ല കഥാപാത്രം കിട്ടിയാൽ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്താൻ ആഗ്രഹം ഉണ്ട് എന്നും താരം പറയുന്നു.

ചെറിയ വേഷങ്ങൾ ഒന്നും ചെയ്യാൻ തനിക്ക് താല്പര്യം ഇല്ല. സ്ത്രീ പ്രാധാന്യം ഉള്ള ചിത്രം ആണെങ്കിൽ നല്ല വേഷം ആണെങ്കിൽ മാത്രം അഭിനയിക്കും. കാസ്റ്റിംഗ് കൗച്ച് എന്നത് ഇപ്പോൾ ഉയർന്നു വന്ന സംഭവം ഒന്നും അല്ല എന്നും താൻ അഭിനയ മേഖലയിൽ ഉള്ള സമയത്തും ഇതൊക്കെ ഉണ്ടായിരുന്നു എന്നും സുപര്ണ പറയുന്നു.

നീണ്ട വർഷത്തിന് ശേഷം തിരിച്ചു വരുക ആണെങ്കിൽ കൂടിയും തനിക്ക് ഇപ്പോൾ അമ്പത് വയസായി എന്നും പ്രായത്തിൽ അനുയോജ്യമായ വേഷങ്ങൾ ചെയ്യാൻ ആണ് താല്പര്യം. മലയാള സിനിമകൾ കാണാറുണ്ട് എന്നും താരം പറയുന്നു.