സോനാ.. സോനാ.. നീ ഒന്നാം നമ്പർ എന്ന ഗാനത്തിൽ കൂടി മലയാളികളുടെ മനം കവർന്ന കലാഭവൻ മണി ചിത്രത്തിലെ ഡാൻസർ ആണ് സുജ വരുൺ. തമിഴിലും അതിനൊപ്പം തെലുങ്കിലും സജീവം ആയ താരം അവസാനം അഭിനയിച്ച മലയാളം ചിത്രം ജയറാം ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അച്ചായൻസ് ആയിരുന്നു. നടി സുജ വരുണിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുന്നത്.

Loading...

വിവാഹ ശേഷം സിനിമയിൽ അധികം സജീവം അല്ലായിരുന്നു സുജ. ശിവാജി ഗണേശന്റെ ചെറുമകനായ ശിവാജി ദേവ് ആണ് സുജയുടെ ഭർത്താവ്. അടുത്തിടെ ആൺകുട്ടി ജനിച്ചിരുന്നു. 11 വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് കന്നഡ തെലുങ്ക് മലയാളം ഭാഷകളിൽ സജീവം ആയിരുന്നു സുജ. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു.

കലാഭവൻ മണി നായകനായി എത്തിയ ബെൻ ജോൺസൻ എന്ന ചിത്രത്തിലെ സോനാ സോനാ എന്ന് തുടങ്ങുന്ന ഗാനം വമ്പൻ ഹിറ്റ് ആയിരുന്നു. ഈ ചിത്രത്തിൽ കൂടി ആയിരുന്നു താരം മലയാളത്തിൽ അരങ്ങേറിയത്. തുടർന്ന് പൊന്മുടി പുഴയോരത് ചാക്കോ രണ്ടാമൻ തുടങ്ങി മണിയുടെ എല്ലാ ചിത്രങ്ങളിലും സാന്നിധ്യം ആയിരുന്നു സുജ. 18 വർഷങ്ങൾ സിനിമ ലോകത്തിൽ തിളങ്ങിയ താരം കൂടിയാണ് സുജ.