ശ്രീകുമാർ മേനോന്റെ വാക്ക് പൊന്നായി; പത്മഭൂഷൺ ലഭിക്കും എന്നുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ..!!

30

ഒടിയന്റെ ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഒടിയന്റെ സംവിധായകൻ മോഹൻലാൽ വേദിയിൽ ഇരിക്കുമ്പോൾ ഒരു പൊതു പരിപാടിയിൽ മോഹൻലാലിന് പത്മഭൂഷൺ ലഭിക്കും എന്ന് പ്രസംഗിച്ചത്.

ആ വാക്കുകൾ ഇപ്പോൾ പൊന്നായി മാറിയിരിക്കുന്നു, 70മാത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആണ് മോഹൻലാലിന് രാജ്യം, കഴിഞ്ഞ 40 വർഷമായി ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് പത്മഭൂഷൺ നൽകി ആദരിച്ചത്.

മോഹൻലാലിന് പദ്മഭൂഷൺ ലഭിക്കുന്ന കാര്യം ഏകദേശം ഒരു വർഷത്തിന് മുൻപ് ശ്രീകുമാർ മേനോൻ പ്രവചിചിരുന്നു. പാലക്കാട് ചിറ്റൂർ പുത്തൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ പരിപാടിയിൽ മോഹൻലാൽ കൂടി ഉൾപ്പെടുന്ന സദസ്സിൽ വെച്ചതായിരുന്നു ഇത് ശ്രീ കുമാർ മേനോൻ പറഞ്ഞത്. ആ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

യേശുദാസിനു ആ അമ്പലത്തിൽ കച്ചേരി നടത്തിയ മൂന്നാം ദിനം പദ്മ ഭൂഷണും അംജദ് അലി ഖാന് ആറാം ദിനം പദ്മ വിഭൂഷണും ലഭിച്ചു എന്ന് പറയുന്ന ശ്രീകുമാർ മേനോൻ അന്ന് മോഹൻലാലിനു ദേശിയ അവാർഡ് ലഭിക്കും എന്നും അന്ന് പ്രവചിച്ചു. ഇനി ആ പ്രവചനവും ശെരിയാകുമോ എന്ന് കുസൃതി ചിരിയോടെ സോഷ്യൽ മീഡിയ ചോദിക്കുന്നു. എന്തായാലും ആ അസുലഭ നിമിഷതിനായി നമുക്ക് കാത്തിരിക്കാം.

Facebook Notice for EU! You need to login to view and post FB Comments!