പ്രണയത്തിന് പ്രായമൊക്കെയുണ്ടോ കേറിയങ്ങ് പ്രേമിച്ചു; തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ശ്രീകാന്ത് മുരളി..!!

112

നടനായി എത്തി അഭിനയത്തിൽ നിന്നും നിന്നും സംവിധായകനായി വരെ തിളങ്ങിയ താരമാണ് ശ്രീകാന്ത് മുരളി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വക്കീൽ വേഷത്തിൽ കൂടി ആയിരുന്നു പ്രോഗ്രാം പ്രൊഡ്യൂസർ ആയി ജോലി ചെയ്തിരുന്ന ശ്രീകാന്ത് മുരളി അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

2016 ൽ ആയിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. തുടർന്ന് തോണ്ടി മുതലും ദൃക്‌സാക്ഷികളും , ഒരു സിനിമാക്കാരൻ , മന്ദാരം , തുടങ്ങി ഹോം എന്ന ചിത്രത്തിലും താരം ഗംഭീര വേഷങ്ങൾ ചെയ്തു. ഇതിനോടൊകം താരം ചെറുതും വലുതുമായ നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങും എന്നു ശ്രീകാന്ത് മുരളി തെളിയിച്ചു. 2017 ൽ പുറത്തിറങ്ങിയ എബി ചിത്രം ആണ് ശ്രീകാന്ത് സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസൻ ആയിരുന്നു നായകൻ. ഇപ്പോൾ സ്വാസിക അവതാരക ആയി എത്തുന്ന അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥി ആയി എത്തിയ താരം തന്റെ പ്രണയ കഥ തുറന്നു പറഞ്ഞത്.

ശ്രീകാന്ത് മുരളി വിവാഹം കഴിച്ചിരിക്കുന്നത് ഗായിക സംഗീതയെ ആണ്. തൊണ്ടി മുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലെ തെളിവെയിലഴകും എന്ന ഗാനവും അതുപോലെ എബിയിലെ പാറിപ്പറക്കൂ കിളി എന്ന ഗാനങ്ങൾ പാടിയത് സംഗീത ആയിരുന്നു.

പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ട്. ഇരുവർക്കും മാധവ് എന്ന മകനും ഉണ്ട്. പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന കാലത്ത് ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയായിട്ടാണ് സംഗീത എത്തിയത്.

അങ്ങനെ ആ റിയാലിറ്റി ഷോയ്ക്ക് ഇടയിൽ വെച്ചാണ് സംഗീതയെ കണ്ടുമുട്ടിയത്. ഇഷ്ടപ്പെട്ടതുകൊണ്ട് പ്രണയം അറിയിച്ചു. ഞങ്ങളുടെ ചുറ്റുപ്പാടുകൾ തമ്മിൽ ഒത്തുപോകുന്നത് ആയിരുന്നതിനാൽ വിവാഹം കഴിക്കാൻ സാധിച്ചു. എന്നായിരുന്നു പ്രണയത്തെ കുറിച്ച് ശ്രീകാന്ത് പറഞ്ഞത്.

Facebook Notice for EU! You need to login to view and post FB Comments!