അഹിന്ദുക്കൾ പ്രവേശിച്ച കാരണത്താൽ പത്ഭനാഭസ്വാമി ക്ഷേത്ര നടയടച്ചു..!!

19

ആചാരങ്ങൾ ലംഗനം നടന്ന പത്മനാഭസ്വാമി ക്ഷേത്ര നടയടച്ചു. അഹിന്ദുക്കൾ കയറി എന്നാ കാരണത്താൽ ആണ് നടയടച്ചത്. ശുദ്ധിക്രിയകൾ ചെയ്തതിന് ശേഷം മാത്രമേ ഇനി നട തുറക്കുകയുള്ളൂ, വെള്ളിയാഴ്ചയും ഞായറാഴ്ചയും ആണ് അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറിയത്, ഞായറാഴ്ച കയറിയവരെ സുരക്ഷാ ജീവനക്കാർ പിടികൂടിയിരുന്നു.

ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധ ക്രിയകൾ നടത്തികൊണ്ടിരിക്കുന്നത് കൊണ്ടാണ് നട അടച്ചത്. ഇതോടെയാണ് സംഭവം ക്ഷേത്രം ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി ശുദ്ധിക്രിയകൾ തുടങ്ങി. ശുദ്ധിക്രിയകൾക്കൊപ്പം വെള്ളിയാഴ്ച മുതലുള്ള പൂജകൾ ഒരിക്കൽ കൂടി നടത്തും. നട അടച്ചെങ്കിലും ചുറ്റമ്പലത്തില്‍ ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നു. ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്.

മറ്റ് മതസ്ഥർക്ക് ക്ഷേത്രത്തിൽ കയറുന്നതിൽ വിലക്ക് ഇല്ലെങ്കിലും ഹിന്ദു മത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ മറ്റ് മതസ്ഥർക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ.

Facebook Notice for EU! You need to login to view and post FB Comments!