Photo Gallery

പാകിസ്താന് കൂറ്റൻ വിജയ ലക്ഷ്യം നൽകി ഇന്ത്യ; രോഹിത് ശർമയ്ക്ക് സെഞ്ചുറി..!!

ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ പാകിസ്താന് 337 റൺസിന്റെ വിജയ ലക്ഷ്യം നൽകി ഇന്ത്യ. ടോസ് നേടിയ പാകിസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു.

എന്നാൽ, പാക്കിസ്ഥാൻ കണക്ക് കൂട്ടിയത് പോലെ ആയിരുന്നില്ല കാര്യങ്ങൾ, പരിക്കേറ്റ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധാവന് പകരം രോഹിത് ശർമയ്ക്ക് ഒപ്പം ഓപ്പൻ ചെയ്തത് കെ എൽ രാഹുൽ ആയിരുന്നു.

കെ എൽ രാഹുൽ, 57 റൺസ് ആണ് എടുത്തത്, രോഹിത് ശർമ്മ തന്റെ മികച്ച ഫോം തുടർന്നപ്പോൾ സെഞ്ചുറി നേടുകയും 140 റൺസ് എടുക്കുകയും ചെയ്തു.

ക്യാപ്റ്റൻ വിരാട് കൊഹ്‌ലി 77 റൺസ് നേടിയപ്പോൾ നാലമാനായി എത്തിയ ഹർദിക് പാണ്ഡ്യ 26 റൺസ് നേടി, എന്നാൽ വമ്പൻ അടിക്ക് ശ്രമിച്ച ധോണി ഒരു റൺസ് മാത്രമാണ് നേടിയത്.

ഇന്ത്യൻ ബാറ്സ്മാന്മാർ പാക് ബൗളർന്മാരെ കണക്ക് പ്രഹരിച്ചപ്പോൾ ആകെ മികച്ച ബോളിങ് കാഴ്ച വെച്ചത് ആമിർ മാത്രം ആയിരുന്നു ആമിർ 47 റൺസ് വഴങ്ങി 3 വിക്കറ്റ് ആണ് നേടിയത്.

അമ്പത് ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് ആണ് നേടിയത്. 46ആം ഓവരിൽ മഴ എത്തി എങ്കിൽ കൂടിയും പെട്ടന്ന് മഴ മാറുകയും കളി തുടരുകയും ആയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago