ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കുകയാണ്, അതിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ആണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി തങ്ങളുടെ നയം വ്യക്തമാക്കിയത്. എതിരാളെ അസഭ്യം പറഞ്ഞും കളിക്കളത്തിൽ കളിയാക്കിയും സമ്മർദത്തിൽ ആക്കുന്ന തന്ത്രം ഓസ്‌ട്രേലിയൻ ടീം പരീക്ഷിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഇതുവരെയുള്ള ഇന്ത്യൻ ക്യാപ്റ്റന്മാരിൽ എല്ലാവരും തന്നെ ശാന്ത സ്വഭാവം ഉള്ളവർ ആയിരുന്നു. എന്നാൽ കോഹ്ലി ഇവരിൽ നിന്നും എല്ലാം ഏറെ വ്യത്യസ്തൻ ആണ്.
തങ്ങൾ പ്രതിപക്ഷ ബഹുമാനം നൽകുന്ന കൂട്ടത്തിൽ ആണ്. എന്നാൽ ഇങ്ങോട്ട് അതിര് വരമ്പുകൾ ലഘിക്കാൻ ആണ് ശ്രമം എങ്കിൽ തീർച്ചും അതേ നാണയത്തിൽ തന്നെ ആയിരിക്കും മറുപടി നൽകുക. അക്രമണോത്സുകത എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിജയിക്കാന്‍ ടീമിനായി ആവശ്യമായതെല്ലാം ചെയ്യുക എന്നതാണ്. ഓരോ പന്തിലും അതിനുള്ള ശ്രമമുണ്ടാവും. അക്രമണോത്സുകതയെ ഓരോരുത്തരും ഓരോതരത്തിലായിരിക്കും നിര്‍വചിക്കുക. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ടീമിനായി നൂറു ശതമാനവും നല്‍കി എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബാറ്റ് ചെയ്യുമ്പോഴായാലും സഹതാരങ്ങള്‍ക്കായി ബെഞ്ചിലിരുന്ന് കൈയടിക്കുമ്പോഴായാലും റണ്ണിനായി ഓടുമ്പോഴായാലും അത് അങ്ങനെതന്നെയാണ്. നാളെയാണ് ആദ്യ 20-20 മത്സരം ബ്രിസ്ബെയ്നിൽ നടക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…