Categories: Sports

ദയനീയ തോൽവി; കളിക്കാൻ മറന്ന് ഇന്ത്യൻ താരങ്ങൾ; തുടർച്ചയായി രണ്ടാം പരാജയം..!!

ട്വന്റി 20 ലോകകപ്പിൽ ഇൻഡ്യയുടെ രണ്ടാം മത്സരത്തിലും ദയനീയ പരാജയം. മത്സരത്തിൽ 33 ബോൾ ബാക്കി നിൽക്കെ ന്യൂസിലാൻഡ് 8 വിക്കറ്റിന്റെ അനായാസ വിജയം നേടിയത്. ലോകത്തിൽ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുമായി ലോകകപ്പ് കളിക്കാൻ എത്തിയ ഇന്ത്യൻ ടീം ചിരവൈരാഗികൾ ആയ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് ഇപ്പോൾ ന്യൂസിലൻഡിനോട് തോൽക്കുന്നത്.

രണ്ടാം മത്സരത്തിലും ടോസ് നഷ്‌ടമായ ഇന്ത്യ ആദ്യം ബാറ്റിംഗ് ഇറങ്ങുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെ ആണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. സൂര്യ കുമാർ യാദവിന് പകരം ഇഷാൻ കിഷനും ഭുബനേശ്വർ കുമാറിന് പകരം ഷാഹുൽ ടാക്കൂറുമാണ് മത്സരത്തിൽ ഇറങ്ങിയത്.

രോഹിത് ശർമയ്ക്ക് പകരം ഓപ്പണിങ് ഇറങ്ങിയത് ഇഷാൻ കിഷനും രാഹുലും ആയിരുന്നു. എന്നാൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 8 ബോളിൽ നാല് റൺസ് മാത്രം നേടാൻ ആണ് ഇഷാന് കഴിഞ്ഞത്.

രാഹുൽ 16 പന്തിൽ 18 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 14 റൺസ് നേടി. 26 റൺസ് നേടിയ ജഡേജയാണ് ടോപ് സ്‌കോറർ. ഹർദിക് പാണ്ട്യ 23 റൺസ് നേടി. അതെ സമയം ബോൾട്ട് 3 വിക്കറ്റ് നേടി.

സോധി രണ്ട് വിക്കറ്റ് നേടിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടാൻ ആയിരുന്നു ഇൻഡ്യക്ക് കഴിഞ്ഞത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓപ്പണിങ് ബാറ്റർ മിച്ചൽ 49 റൺസ് നേടി.

ഗുപ്റ്റിൽ 20 റൺസ് നേടി. ഇന്ത്യക്കു വേണ്ടി ബുംറ 2 വിക്കറ്റ് നേടിയപ്പോൾ ഹർദിക് പാണ്ട്യ ഏറെ കാലങ്ങൾക്ക് ശേഷം ബൗൾ ചെയ്തു. രണ്ട് ഓവർ ബൗൾ ചെയ്ത താരം 17 റൺസ് ആണ് കൊടുത്തത്. വിജയ റൺസ് നേടിയത് കെയിൻ വില്ലിംസൺ ആണ്. 33 റൺസ് നേടി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago