ഇന്ത്യക്കു എതിരായി ഉള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായ തുടക്കം കുറിച്ച് ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 65.4 ഓവറിൽ 183 റൺസ് എടുക്കുമ്പോൾ എല്ലാവരും കൂടാരം കയറി. സ്വയം കുഴിച്ച കുഴിയിൽ ഇന്ത്യ വീഴും മുന്നേ ഇംഗ്ലണ്ട് തന്നെ ചാടിയപോലെയാണ്.
നേരത്തെ ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ട് എത്തിയപ്പോൾ സ്പിൻ അനുകൂല പിച്ച് ഒരുക്കിയതിന് ഒട്ടേറെ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ എത്തുമ്പോൾ പച്ചപ്പുള്ള പിച്ചുകൾ കാണുമ്പോൾ പരാതിയുമായി വരരുത് എന്ന് കളി തുടങ്ങുന്നതിന് മുന്നേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ആൻഡേഴ്‌സൺ പറഞ്ഞിരുന്നു.
എന്നാൽ ആദ്യം ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ട് താരങ്ങൾ ഇന്ത്യൻ പേസ് നിരക്ക് മുന്നിൽ അടിയറവ് പറഞ്ഞു എന്ന് വേണം പറയാൻ. ഒരു മത്സരത്തിൽ ആയി ഫോമിലേക്ക് എത്താൻ കഴിയാതെ ഏറുന്ന ജസ്പിരിറ്റ് ബുംറ ആണ് ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്.
20.4 ഓവർ എറിഞ്ഞ ബുംറ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാമി 3 വിക്കറ്റ് വീഴ്ത്തി. താക്കൂർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് 1 വിക്കറ്റ് എടുത്തു. ഇംഗ്ലണ്ട് നിരയിൽ ആശ്വാസമായ പ്രകടനം കാഴ്ച വെച്ചത് ക്യാപ്റ്റൻ റൂട്ട് മാത്രമാണ്. 108 ബോളുകൾ നേരിട്ട താരം 64 റൺസ് എടുത്തു. ഷാർഡുൾ താക്കൂർ ആണ് എൽബി ഡബ്‌ള്യുവിൽ കുറുക്കി റൂട്ടിനെ പുറത്താക്കിയത്. ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…