Sports

തന്നേക്കാൾ 10 വയസ്സ് കുറഞ്ഞ രണ്ടാം ഭർത്താവ് ധവാനെ വേണ്ടന്ന് അയേഷ; കളിയിലും ജീവിതത്തിലും തോറ്റ് ശിഖർ ധവാൻ..!!

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ഇപ്പോൾ അത്ര നല്ല സമയമല്ല. ലോക കപ്പ് ടീമിൽ നിന്നും പുറത്തായ ധവാനെ ജീവിതത്തിൽ നിന്നും പുറത്താക്കി ഭാര്യ അയേഷ. ബോക്സർ ആയ അയേഷ മുഖർജി ധവാനെ വിവാഹം കഴിക്കുന്നത് 2012 ൽ ആണ്.

46 വയസുള്ള അയേഷയുടെ രണ്ടാം വിവാഹം ആയിരുന്നു ധവനുമായി ഉള്ളത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കൾ ഉള്ള അയേഷക്ക് ശിഖർ ധവാനിൽ ഒരു മകൻ കൂടി ഉണ്ട്. അയേഷ തന്നെയാണ് വിവാഹ മോചനത്തിന്റെ കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

ഓസ്ട്രേലിയൻ സിറ്റിസൺ ആയ അയേഷക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെണ്മക്കൾ ആണ് ഉള്ളത്. വിവാഹ മോചനം കഴിഞ്ഞു എന്ന് അയേഷ പറയുമ്പോഴും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ശിഖർ ധവാൻ ചെയ്തത്. വിവാഹ മോചനത്തെ കുറിച്ച് അയേഷ സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു…

രണ്ടാം തവണ വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം ഒരു മോശം വാക്കാണെന്നാണ് ഞാൻ കരുതിയത്. ആദ്യ വിവാഹ മോചനത്തിൻ്റെ വേളയില്‍ ഞാൻ വല്ലാതെ  ഭയന്ന് പോയിരുന്നു. ജീവിതത്തിൽ തോറ്റ് പോയെന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ എന്തോ തെറ്റ് ചെയ്തെന്ന തോന്നലായിരുന്നു ഉണ്ടായിരുന്നത്.

എല്ലാവരേയും നിരാശപ്പെടുത്തി, എല്ലാം സ്വാർത്ഥത ആണെന്ന് ആയിരുന്നു അന്ന് തൻ്റെ ചിന്ത. മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും നിരാശപ്പെടുത്തിയെന്ന് തോന്നി. കാരണം വിവാഹമോചനം അത്രയ്ക്ക് മോശം വാക്കായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ  കടന്നുപോകുന്നു.

ഒരിക്കൽ വിവാഹമോചിതയായ ഞാൻ മറ്റൊരു വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു. ഇനിയും എന്തൊക്കെയോ തനിക്ക് തെളിയിക്കാൻ ഉള്ളതുകൊണ്ട് രണ്ടാമത്തെ  വിവാഹബന്ധവും തകർന്നപ്പോൾ വല്ലാതെ പേടി തോന്നുന്നുണ്ട്. ആദ്യം വിവാഹമോചനം നടന്നപ്പോൾ നേരിട്ടതെല്ലാം മനസ്സിലേക്ക് ഓടിയെത്തികൊണ്ടേ ഇരിക്കുന്നു.

ധോണിക്ക് ദീപിക പദുക്കോണിനോട് കടുത്ത ഇഷ്ടമുണ്ടായിരുന്നു; എന്നാൽ എല്ലാം തകർത്തത് യുവരാജ് സിംഗ്; പ്രചരിച്ച കഥകൾ ഇങ്ങനെ..!!

ഭയം തോറ്റെന്ന ചിന്ത നിരാശ ഇതെല്ലാം എന്തിനായിരുന്നു എന്ന ചിന്ത പോലും ഉണ്ടായി. ഒരുവട്ടം ഇങ്ങനെ സംഭവിച്ചതിൻ്റെ പരിണിത ഫലങ്ങളെല്ലാം അനുഭവിച്ചതാണ്. കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാൻ അന്ന് കഴിഞ്ഞിരുന്നു – അയേഷ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago