ഈ കളി ഇന്ത്യ ഇറങ്ങിയത് ജയിക്കാൻ വേണ്ടി തന്നെ. ട്വന്റി 20 ലോകകപ്പിൽ മൂന്നാം മത്സരം ഇന്ത്യക്ക് നിർണായകമായി ഇരിക്കെ ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ നേടി ടീം ഇന്ത്യ.
ഇന്ത്യ എന്നതിൽ നിന്നും ടീം ഇന്ത്യ എന്ന നിലയിൽ ഒത്തൊരുമയോടെ തന്നെ ആയിരുന്നു ഇന്ത്യ ഇന്ന് കളിച്ചത്. മൂന്നാം കളിയിലും ടോസ് നഷ്‌ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ ആണ് ഇറങ്ങിയത്. രണ്ട് മാറ്റങ്ങളോടെ ആയിരുന്നു ടീം ഇന്നും ഇറങ്ങിയത്.
ഇഷാൻ കിഷനെ മാറ്റി സൂര്യ കുമാർ യാദവ് ടീമിൽ തിരിച്ചു വന്നപ്പോൾ വരുൺ ചക്രവർത്തിയെ മാറ്റി സീസൺ ബൗളർ രവിചന്ദ്രൻ അശ്വിൻ ടീമിൽ തിരിച്ചെത്തി. ജയം അനുവാര്യമായ ഇന്ത്യക്കു വേണ്ടി രോഹിത് ശർമ്മ 47 ബൗളിൽ 8 ഫോറും 3 സിക്‌സും അടക്കം 74 റൺസ് ആണ് നേടിയത്.
രാഹുൽ 48 പന്തിൽ 69 റൺസ് നേടി. എന്നാൽ ഏറെ കാലങ്ങൾ ആയി ഫോം ഔട്ട് ആയിരുന്ന ഹർദിക് പാണ്ട്യ 13 പന്തിൽ 35 റൺസ് നേടി. ഋഷഭ് പന്ത് 27 റൺസ് നേടി. നിശ്ചിത 20 ഓവറിൽ 210 റൺസ് ആണ് 2 വിക്കറ്റ് നഷ്ടത്തിൽ നേടി. മറുപടി മാറ്റിങ്ങിന് അഫ്ഗാനിസ്ഥാൻ 2.3 ഓവറിൽ 12 റൺസ് നേടിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…