Photo Gallery

വീട്ടിൽ ഭാര്യയും മക്കളും മാത്രമുള്ളപ്പോൾ ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം; സംഭവം ഇന്ന് വെളിപ്പിന്..!!

ഇന്ത്യയിൽ ഉടനീളം ആരാധകർ ഉള്ള കേരളത്തിന്റെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ വൻ തീപിടുത്തം. ശ്രീശാന്തിന്റെ കൊച്ചിയിലെ വീട്ടിൽ ആണ് ഇന്ന് വെളിപ്പിന് തീപിടിത്തം ഉണ്ടായത്.

ഇന്ന് പുലർച്ചെ തീപിടുത്തം ഉണ്ടാകുമ്പോൾ ഭാര്യയും മക്കളും ജോലിക്കാരും മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്.

ഇന്ന് വെളിപ്പിന് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്, വീട്ടിലെ ഒരു മുറിയും ഹാളും പൂർണമായും കത്തി നശിച്ചു എന്നാണ് വിവരം. എന്നാൽ ആൾ അപായങ്ങൾ ഒന്നും തന്നെ ഇല്ല, ഭാര്യയും മക്കളും ജോലിക്കാരും മുകളിലെ നിലയിൽ ആയിരുന്നു. വീട്ടിൽ നിന്നും വലിയ തോതിൽ ഉള്ള പുക ഉയർന്നത് അയൽവാസിൽ കണ്ടതോടെയാണ് ഇവർ അഗ്നിശമന വിഭാഗത്തിന് വിവരം നൽകുന്നത്. രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോട്ട് സർക്യൂട്ടു കാരണം ആണ് തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വലിയ പുകയായി തീ ഉയർന്നതോടെ മുകളിലെ നിലയിലെ ഗ്ലാസ് പൊട്ടിച്ചാണ് എല്ലാവരെയും പുറത്ത് എത്തിച്ചത്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago