വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ ബംഗ്ലാദേശിനെതിരെ; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു..!!

53

സെമി ഉറപ്പിക്കാനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിന് എതിരെ ഇറങ്ങുന്നു, കഴിഞ്ഞ കളിയിൽ ഇംഗ്ലണ്ട് ടീമിന് ഏറ്റ പരാജയത്തിന്റെ മുറിവുകൾ ഉണക്കാൻ ആണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്, ഈ കളി വിജയം നേടിയാണ് ഇന്ത്യ സെമിയിൽ ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാക്കും.

അതേ സമയം, രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ ദിനേശ് കാർത്തിക്ക് ടീമിൽ എത്തുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

അതുപോലെ തന്നെ, ഇന്ത്യൻ ടീമിൽ പേസ് ബൗളർ ഭുവനേശ്വർ കുമാറും ഇടം നേടി, റിസ്റ് സ്പിന്നർന്മാരിൽ ഒരാളായ കുലദീപിനെ ഒഴുവക്കിയാണ് ബുവനേശ്വർ ടീമിൽ എത്തുന്നത്, കേദാർ ജാദവിന് പകരക്കാരൻ ആയി ആണ് ദിനേശ് കാർത്തിക് എത്തുന്നത്.

ടോസ് ലഭിച്ചത് ഗുണം ചെയ്യും എന്ന് വിരാട് കൊഹ്‌ലി പറയുന്നു, ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് നല്ല സ്‌കോർ നേടാൻ കഴിയും എന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പിച്ച് മന്ദഗതിയിൽ ആകും എന്നും കോഹ്ലി വിലയിരുത്തുന്നു.