നൂറു കടന്ന് ഇന്ത്യ; രോഹിതിനും രാഹുലിനും അർദ്ധ സെഞ്ചുറി..!!

19

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിൽ ആണ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ കളിക്കുന്നത്. ആദ്യ 21 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റുകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ 126 റൺസ് നേടിയിട്ടുണ്ട്.

ആദ്യം മുതലെ ആക്രമിച്ച് കളിച്ച ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും രാഹുലും അർധ ശതകങ്ങൾ നേടി.

ഇംഗ്ലണ്ടിന് എതിരെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ട് മാറ്റങ്ങളോടെയാണ് ഇന്ന് കളിക്കാൻ ഇറങ്ങിയത്, കേദാർ ജാദവിനും കുൽദീപിനും പകരമായി ബുവനേശ്വർ കുമാർ, ദിനേശ് കാർത്തിക് എന്നിവർ ആണ് ടീമിൽ ഉള്ളത്.